x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ൽ വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധം

വെബ്ഡെസ്ക്
Published: November 18, 2026 05:42 AM IST | Updated: November 18, 2026 05:42 AM IST

റോ​ഡ് ത​ക​ർ​ച്ച​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ വാ​ഴ​ന​ട്ട് ന​ട​ത്തി​യ പ്ര​തി​ഷേ​ധം.

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി കു​ന്ന​ങ്കാ​ട് റോ​ഡി​ലെ ചീ​ര​ക്കു​ഴി ഭാ​ഗ​ത്തെ ത​ക​ർ​ന്ന റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു. റോ​ഡി​ലെ കു​ഴി​ക​ളി​ൽ വാ​ഴ ന​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ടോ​റ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ അ​മി​ത​ഭാ​രം ക​യ​റ്റി ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​താ​ണ് റോ​ഡ് ത​ക​ർ​ച്ച വേ​ഗ​ത്തി​ലാ​ക്കു​ന്ന​ത്. അ​ർ​ധ​രാ​ത്രി സ​മ​യ​ങ്ങ​ളി​ലാ​ണ് മ​ണ്ണു​ക​ട​ത്ത​ലും മ​റ്റും ന​ട​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ പ​ഞ്ചാ​യ​ത്തി​ലും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലും പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​കു​മ്പോ​ൾ മാ​ത്രം താത്കാ​ലി​ക​മാ​യി ക്വാ​റി മാ​ലി​ന്യം ത​ള്ളി കു​ഴി​ക​ൾ അ​ട​യ്ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും ഇ​ത് പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​ന്നി​ല്ലെ​ന്നും സ​മ​ര​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. ഗോ​പി​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ബി​സി മോ​ർ​ച്ച സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​ഷി​ബു, ക​ർ​ഷ​ക​മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ശ​ശി​ധ​ര​ൻ, ഗൗ​തം ബി. ​രാ​ജ്, മ​നു വാ​സു​ദേ​വ് പ്ര​സം​ഗി​ച്ചു.

Tags : banana saplings on the road Nattuvishesham DistrictNews

Recent News

Corehub Up