x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​ണ​വാ​ടി​യി​ൽ ലൈം​ഗി​കാ​തി​ക്ര​മം: പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും


Published: June 24, 2026 06:43 AM IST | Updated: June 24, 2026 06:43 AM IST

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ അ​ങ്ക​ണ​വാ​ടി​യി​ല്‍ മൂ​ന്ന​ര വ​യ​സു​ള്ള കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് ഉ​ട​ന്‍ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. സം​ഭ​വ​ത്തി​ൽ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യു​ടെ മ​ക​നാ​യ കാ​ശി​നാ​ഥ​നെ (20) എ​ള​മ​ക്ക​ര പോ​ലീ​സ് തി​ങ്ക​ളാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ ശേ​ഷം അ​ങ്ക​ണ​വാ​ടി​യി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. സം​ഭ​വ​സ​മ​യം പ്ര​തി​യു​ടെ അ​മ്മ അ​ങ്ക​ണ​വാ​ടി​യി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​രു​ടെ മൊ​ഴി​യെ​ടു​ത്തി​ട്ടു​ണ്ട്‌.

വ​നി​താ ശി​ശു​വി​ക​സ​ന ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന​ലെ അ​ങ്ക​ണ​വാ​ടി​യി​ലെ​ത്തി. ഡി​വി​ഷ​നി​ലെ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി, കൗ​ൺ​സി​ല​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

ഇ​ര​യാ​യ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെയും മൊ​ഴി​ എ​ടു​ത്തു. പ്ര​തി​യെ അ​ങ്ക​ണ​വാ​ടി​യി​ൽ ക​ണ്ടി​ട്ടു​ള്ള​താ​യി മൊ​ഴി ല​ഭി​ച്ചി​ട്ടു​ണ്ട്‌. ഇ​ത് നി​യ​മ​ങ്ങ​ൾ​ക്കും ച​ട്ട​ങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​ണ്.

അ​ധ്യാ​പി​ക അ​ങ്ക​ണ​വാ​ടി ന​ല്ല രീ​തി​യി​ൽ ന​ട​ത്തു​ന്ന​തി​ൽ വീ​ഴ്‌​ച വ​രു​ത്തി​യി​രു​ന്ന​താ​യും ഇ​വ​രെ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നും മൊ​ഴി​ന​ൽ​കി​യ​വ​ർ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റോ​ട്‌ ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും തു​ട​ർ​ന​ട​പ​ടി​ക​ൾ.

പ്ര​തി അ​ങ്ക​ണ​വാ​ടി​യി​ൽ വ​രാ​റു​ണ്ടാ​യി​രു​ന്ന​താ​യി ചൈ​ൽ​ഡ്‌ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി(​സി​ഡ​ബ്ല്യു​സി)​ക്കും വി​വ​രം ല​ഭി​ച്ചു. ശ​നി​യാ​ഴ്‌​ച​യാ​ണ് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ എ​ള​മ​ക്ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്‌.

Tags : nattu vishesham Sexual assault Anganwadi:

Recent News

Corehub Up