x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീ​ഡി​പ്പി​ച്ച ദൃ​ശ്യ​ങ്ങ​ൾ കാ​ട്ടി വീ​ണ്ടും പീ​ഡ​നം; അ​ട്ടാ​ണി അ​നീ​ഷും കൂ​ട്ടാ​ളി​യും അ​റ​സ്റ്റി​ൽ


Published: June 24, 2026 06:47 AM IST | Updated: June 24, 2026 06:47 AM IST

കൊ​ച്ചി: കു​പ്ര​സി​ദ്ധ ഗു​ണ്ട മൂ​ന്നു മാ​സം മു​മ്പ് പീ​ഡി​പ്പി​ച്ച ദൃ​ശ്യ​ങ്ങ​ൾ കാ​ട്ടി യു​വ​തി​യെ വീ​ണ്ടും ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. മ​ട്ടാ​ഞ്ചേ​രി പു​തി​യ​റോ​ഡ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ട്ടാ​ണി അ​നീ​ഷ് (43), ഇ​യാ​ളു​ടെ കൂ​ട്ടാ​ളി കൊ​ല്ലം മ​യ്യ​നാ​ട് സ്വ​ദേ​ശി ഫി​റോ​സ് ഖാ​ൻ (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ര​ണ്ടാ​മ​ത്തെ പീ​ഡ​ന​ക്കേ​സി​ന്‍റെ മൊ​ഴി എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ദ്യം അ​ട്ടാ​ണി അ​നീ​ഷ് പീ​ഡി​പ്പി​ച്ച വി​വ​രം യു​വ​തി പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

ക​ണ്ണൂ​ർ സ്വ​ദേ​ശി​നി​യാ​യ 22കാ​രി​യെ ക​ഴി​ഞ്ഞ 21ന് ​എ​സ്ആ​ർ​എം റോ​ഡി​ലെ ഹോ​ട്ട​ലി​ലെ​ത്തി​ച്ച് എം​ഡി​എം​എ കു​ത്തി​വ​ച്ച​ശേ​ഷം ഫി​റോ​സ് ഖാ​ൻ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സി​ഡ​ബ്ല്യുസി​യി​ൽ നി​ന്ന് വ​ള​ർ​ന്ന യു​വ​തി പ്രാ​യ​പൂ​ർ​ത്തി​യാ​യ ശേ​ഷം എ​റ​ണാ​കു​ള​ത്തെ ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തെ ക​ട​യി​ൽ അ​ർ​ധ​രാ​ത്രി ചാ​യ കു​ടി​ക്കാ​നെ​ത്തി​യ യു​വ​തി​യെ ഫി​റോ​സ് എ​സ്ആ​ർ​എം റോ​ഡി​ലെ ലോ​ഡ്ജി​ലേ​ക്ക് കൂ​ട്ടിക്കൊണ്ടു​പോ​യി എം ​ഡി​എം​എ കു​ത്തി വ​ച്ച ശേ​ഷം ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു. അ​ട്ടാ​ണി അ​നീ​ഷ് മു​മ്പ് മ​ട്ടാ​ഞ്ചേ​രി​യി​ലെ വീ​ട്ടി​ൽ വ​ച്ച് യു​വ​തി​യെ പീ​ഡി​പ്പി​ച്ച ദൃ​ശ്യ​ങ്ങ​ൾ ഫി​റോ​സ് ഖാ​ന് കൈ​മാ​റി​യി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ൾ യു​വ​തി​യെ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു പീ​ഡ​നം.

22ന് ​പു​ല​ർ​ച്ചെ ഹോ​ട്ട​ൽ മു​റി​യി​ൽ നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ട യു​വ​തി പ​രി​ച​യ​ക്കാ​ര​നാ​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ വി​വ​രം അ​റി​യി​ച്ചു.തു​ട​ർ​ന്ന് ഇ​യാ​ൾ യു​വ​തി​യെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഡോ​ക്ട​ർ അ​റി​യി​ച്ച പ്ര​കാ​രം എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​യ്യ​പ്പ​ൻകാ​വി​ൽ​നി​ന്ന് എ​സ്ഐമാ​രാ​യ ഹ​രി​കൃ​ഷ്ണ​ൻ, പി. ​പ്ര​മോ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഫി​റോ​സ് ഖാ​നെ തി​ങ്ക​ളാ​ഴ്ച അ​റ​സ്റ്റു ചെ​യ്തു. പ്ര​തി​യെ ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

അ​ട്ടാ​ണി അ​നീ​ഷി​ന്‍റെ പേ​രി​ൽ സീ​റോ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു കേ​സ് മ​ട്ടാ​ഞ്ചേ​രി പോ​ലീ​സി​ന് കൈ​മാ​റി. അ​ടു​ത്തി​ടെ​യാ​ണ് ഇ​യാ​ൾ ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​ത്. മ​ട്ടാ​ഞ്ചേ​രി പോ​ലീ​സ് ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

Tags : nattu vishesham Torture again accomplice arrested

Recent News

Corehub Up