x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​ബ്രാ​ലൈ​നു​ക​ൾ മാ​ഞ്ഞു​തു​ട​ങ്ങി; ആ​ലു​വ​യി​ൽ കാ​ൽ​ന​ട​ക്കാ​ർ​ക്ക് ദു​രി​തം


Published: June 24, 2026 06:39 AM IST | Updated: June 24, 2026 06:39 AM IST

ആ​ലു​വ: പ്ര​ധാ​ന റോ​ഡു​ക​ളി​ലെ സീ​ബ്രാ​ലൈ​നു​ക​ൾ മാ​ഞ്ഞു പോ​യ​തോ​ടെ ഡ്രൈ​വ​ർ​മാ​ർ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​ക്കൊ​ടു​ക്കു​ന്നി​ല്ലെ​ന്ന് വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള​ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ പ​രാ​തി. ഇ​തോ​ടെ ആ​ലു​വ ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ൻ റോ​ഡ്, പ​മ്പ് ക​വ​ല, ബാ​ങ്ക് ജം​ഗ്ഷ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ജ​ന​ങ്ങ​ൾ ഏ​റെ ക​ഷ്ട​പ്പാ​ട് അ​നു​ഭ​വി​ക്കു​ന്ന​ത്.

സീ​ബ്രാ​ലൈ​നി​ൽ ക​യ​റി നി​ന്നാ​ൽ വാ​ഹ​ന​ങ്ങ​ൾ വേ​ഗ​ത കു​റ​യ്ക്കാ​ൻ പോ​ലും ത​യാ​റാ​കു​ന്നി​ല്ല. തെ​ളി​ച്ചം പോ​യ സീ​ബ്രാ​ലൈ​നി​ൽ നി​ന്നാ​ൽ വാ​ഹ​ന​ങ്ങ​ൾ ഗൗ​ര​വ​മാ​യെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി പ​റ​യു​ന്ന​ത്.

ബ​സി​ൽ നി​ന്നി​റ​ങ്ങി​യ ശേ​ഷം റോ​ഡി​ൻെ​റ മ​റു​പു​റം എ​ത്താ​ൻ ഏ​റെ നേ​രം കാ​ത്ത് നി​ൽ​ക്കേ​ണ്ട​താ​യി വ​രു​ന്നെ​ന്നാ​ണ് ആ​ക്ഷേ​പം. സീ​ബ്ര ലൈ​ൻ വ​ര​യ്ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ണി​ജ്യ എ​ൽ​പി​ജി, പെ​യി​ന്‍റ് എ​ന്നി​വ​യു​ടെ വി​ല കൂ​ടി​യ​തും ക്ഷാ​മ​വും കാ​ര​ണ​മാ​ണ് ഇ​പ്പോ​ൾ ഇ​തു പു​തു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ന്നി​ട്ടും അ​ധി​കൃ​ത​ർ​ക്ക് കു​ല​ക്ക​മി​ല്ല.

പ​ത്തോ​ളം വി​ദ്യാ​ല​യ​ങ്ങ​ൾ, കോ​ള​ജു​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ണ്ടി​യ​വ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ലു​വ​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. ഇ​വ​രു​ടെ സു​ര​ക്ഷി​ത​ത്വം മു​ൻ​നി​ർ​ത്തി സീ​ബ്രാ​ലൈ​നു​ക​ൾ റീ ​പെ​യി​ന്‍റ് ചെ​യ്യ​ണ​മെ​ന്ന് നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Zebra lines started fading Aluva are suffering

Recent News

Corehub Up