x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശക്തമായ കാറ്റിൽ മരച്ചില്ല റോഡിൽ പതിച്ചു

വെബ് ഡെസ്ക്
Published: August 2, 2026 02:31 AM IST | Updated: August 2, 2026 02:31 AM IST

മ​ര​ത്തി​ന്‍റെ ശി​ഖി​രം റോ​ഡി​ലേ​ക്ക് പ​തി​ച്ച​പ്പോ​ൾ

സ്കൂട്ടര്‌ യാത്രികൻ അദ്ഭുതകരമായി രക്ഷപെട്ടു

നെ​ടു​മ​ങ്ങാ​ട് : തി​രു​വ​ന​ന്ത​പു​രം ചെ​ങ്കോ​ട്ട റോ​ഡി​ൽ ക​ന​ത്ത മ​ഴ​യി​ലും ശ​ക്ത​മാ​യ കാ​റ്റി​ലും മ​രു​ത് മ​ര​ത്തി​ന്‍റെ ശി​ഖ​രം റോ​ഡി​ലേ​ക്ക് പ​തി​ച്ചു. ചു​ള്ളി​മാ​നൂ​ർ മ​ഞ്ഞ​കോ​ട്ട​മൂ​ല​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നി​നാ​ണ് സം​ഭ​വം. ടോ​ൾ ജം​ഗ്ഷ​ൻ സ്വ​ദേ​ശി ജി​യാ​സും കു​ടും​ബ​വും തെ​ങ്കാ​ശി​യി​ൽ നി​ന്ന് തി​രി​കെ വ​രു​ന്ന വ​ഴി​യി​ൽ മ​രം വാ​ഹ​ന​ത്തി​ൽ വീ​ഴാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. കാ​ർ ക​ട​ന്നു​പോ​യ ഉ​ട​ൻ മ​രം റോ​ഡി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

പാ​ലോ​ട് സ്വ​ദേ​ശി​യാ​യ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​ര​ത്തി​ന​ടി​യി​ൽ പെ​ട്ടെ​ങ്കി​ലും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രി​ന്നു. റോ​ഡി​ൽ നി​ന്ന പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു. മ​രം അ​പ​ക​ട അ​വ​സ്ഥ​യി​ലാണെ​ന്നും മു​റി​ച്ചു മാ​റ്റ​ണ​മെ​ന്നും നാ​ട്ടു​കാ​ർ നി​ര​വ​ധി ത​വ​ണ ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലും പി​ഡ​ബ്ളി​യു ഡി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നു. ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​ര​ത്തി​ന്‍റെ ശി​ഖ​രം മു​റി​ച്ച് മാ​റ്റി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews tree branch

Recent News

Corehub Up