കാട്ടാക്കട കട്ടക്കോട്ട് കൊറ്റംകുഴി സ്വദേശിനി വിമലയുടെ വീടിനു പുറത്തേയ്ക്കു തെങ്ങുവീണനിലയിൽ.
കാട്ടാക്കട: മഴയിലും കാറ്റിലും കാട്ടാക്കടയിൽ മരം വീണ് വീടും വൈദ്യുത പോസ്റ്റുകളും തകർന്നു. കാട്ടാക്കട കട്ടക്കോട്ട് കൊറ്റംകുഴിയിൽ ഉച്ചയ്ക്ക് 12 മണിയോടെ കൊറ്റംകുഴി സ്വദേശിനി വിമലയുടെ വീടിനു പുറത്തേക്കാണ് സമീപപുരയിടത്തിൽനിന്ന തെങ്ങു കടപുഴകി വീണത്. ഇലക്ട്രിസിറ്റി ലൈനിൽ തങ്ങിയതിനാൽ തെങ്ങ് വീടിന്റെ ഷീറ്റുമേഞ്ഞ മേൽക്കൂരയുടെ മുകളിൽ വന്നിടിച്ചുനിന്നു. വൈദ്യുതി ലൈനും തകരാറിലായിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതത്തിനും തടസമുണ്ടായി. കാട്ടാക്കടയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി ഏറെ പരിശ്രമിച്ചാണു മരം നീക്കം ചെയ്തത്.
കാഞ്ഞിരംവിള ജംഗ്ഷനിൽ ഇന്നലെ രാവിലെ പുളിമരം വൈദ്യുതി പോസ്റ്റിലേക്ക് കടപുഴകി വീണു. അപകടത്തിൽ നാലു വൈദ്യുതി പോസ്റ്റുകൾ തകർന്നു. സമീപത്തുണ്ടായിരുന്ന ഹനുമാൻ ക്ഷേത്രത്തിന്റെ ആർച്ചും തകർന്നിട്ടുണ്ട്. വിവരമറിഞ്ഞ് ഫയർഫോഴ്സും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റുന്നതിനും വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു. അതിനിടെ കാട്ടാക്കട, അമ്പലത്തിൻകാല, കുരുതംകോട്, കീഴാറൂർ തുടങ്ങിയ സ്ഥലങ്ങളിൽ കൃഷി നാശവുമുണ്ട്.
Tags : Nattuvishesham Local News tree fell house