x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട​വ​ക ദി​നാ​ഘോ​ഷം ന​ട​ത്തി


Published: May 31, 2026 07:17 AM IST | Updated: May 31, 2026 07:17 AM IST

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ഇ​ട​വ​ക ദി​നാ​ഘോ​ഷ​വും സു​ഹൃ​ത്ത് സം​ഗ​മ​വും ടി.​കെ. ഗോ​വി​ന്ദ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു ആ​ശാ​രി​പറ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് മേ​രീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പി.​കെ. സു​ബൈ​ർ, അ​ഡീ​ഷ​ണ​ൽ ജി​ല്ല ജ​ഡ്ജി കെ.​എ​ൻ. പ്ര​ശാ​ന്ത്, ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി വി.​വി. മ​നോ​ജ്, വാ​ർ​ഡ് കൗ​ൺ​സി​ല​ർ കെ.​വി. മു​ഹ​മ്മ​ദ് കു​ഞ്ഞി, കെ.​എ​സ്. റി​യാ​സ്, വി​ജ​യ് നീ​ല​ക​ണ്ഠ​ൻ, ഡോ. ​കെ.​ജെ ദേ​വ​സ്യ, ലൂ​ക്കോ​സ് പ​ള്ളി​ത്ത​റ, ഡാ​യി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ ക​ലാ സ​ന്ധ്യ​യും അ​ര​ങ്ങേ​റി

 

Tags : nattu vishesham weekend celebration

Recent News

Corehub Up