x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പ​ന്നി കാ​റി​ന് കു​റു​കെച്ചാടി നി​യ​ന്ത്രണം ​വി​ട്ട കാ​ർ തോ​ട്ടിലേ​ക്ക് മ​റി​ഞ്ഞു

വെബ് ഡെസ്ക്
Published: July 28, 2026 10:18 PM IST | Updated: July 28, 2026 10:18 PM IST

കാർ തോട്ടിലേയ്ക്ക് മറിഞ്ഞ നിലയിൽ

കു​ന്നോ​ന്നി: പൂ​ഞ്ഞാ​ർ-​കു​ന്നോ​ന്നി റോ​ഡി​ൽ ക​ട​ലാ​ടി​മ​റ്റം സാം​സ്കാ​രി​ക നി​ല​യ​ത്തി​ന് സ​മീ​പം കാ​ർ തോ​ട്ടി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് അ​പ​ക​ടം. പ​ല്ലാ​ട്ടു​കു​ന്നേ​ൽ സു​ധീ​ഷും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​റാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30 ഓ​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

റോ​ഡി​ലേ​ക്ക് കാ​ട്ടു പ​ന്നി കു​റു​കെച്ചാടി​യ​തി​നെത്തുട​ർ​ന്ന് വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ​ത്താ​ൻ ഏ​ക​ദേ​ശം 100 മീ​റ്റ​ർ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ​യാ​യി​രു​ന്നു അ​പ​ക​ടം.

കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പേ​രും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. തോ​ട്ടി​ൽ വെ​ള്ളം കു​റ​വാ​യി​രു​ന്ന​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. അ​പ​ക​ട​ത്തി​ൽ സു​ധീ​ഷി​ന്‍റെ മാ​തൃ​സ​ഹോ​ദ​രി ശാ​ന്ത​മ്മ​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​റ്റാ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ല.

Tags : Nattuvishesham DistrictNews DeepikaNews car

Recent News

Corehub Up