x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​ട്ടി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു

വെബ്ഡെസ്ക്
Published: August 9, 2026 10:04 PM IST | Updated: August 9, 2026 10:04 PM IST

ജോ​ബി ജോ​സ​ഫ്

താ​മ​ര​ശേ​രി: കൂ​ട​ത്താ​യി കാ​ട്ടു​മു​ണ്ട​യി​ൽ തോ​ട്ടി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു. കാ​ട്ടു​മു​ണ്ട ആ​ന​പ്പാ​റ കാ​വ​ള​ത്തി​ങ്ങ​ൽ ജോ​ബി ജോ​സ​ഫ് (42) ആ​ണ് മ​രി​ച്ച​ത്.​

വീ​ടി​ന് സ​മീ​പ​ത്തെ തോ​ട്ടി​ൽ സ​ഹോ​ദ​രി​യു​ടെ മ​ക​നൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജോ​ബി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ തോ​ട്ടി​ൽ വീ​ണ സ്ഥ​ല​ത്തു​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ ചാ​മോ​റ ബ​ണ്ടി​ന് സ​മീ​പ​ത്തു​നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.​കു​ടും​ബ​സ​മേ​തം ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്ന ജോ​ബി വെ​ള്ളി​യാ​ഴ്ച​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. നാ​ട്ടി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.​ മൃ​ത​ദ്ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം സം​സ്കാ​രം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കും.

Tags : Pond Drowned Bath JobyJosephDead

Recent News

Corehub Up