പ്രതീകാത്മക ചിത്രം
കുണ്ടറ : കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു. നെടുമ്പായിക്കുളം ജംഗ്ഷനില്‍ ഇന്നലെ രാവിലെ 11 ഓടെയാണ് അപകടം നടന്നത്. ചീരങ്കാവ് ഭാഗത്തു നിന്ന് കുണ്ടറയ്ക്ക് വന്ന കാറും കൊല്ലത്ത് നിന്ന് തെങ്കാശിയിലേക്ക് പോയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. എഴുകോണ്‍ പൊലിസ് എത്തി മേല്‍ നടികള്‍ സ്വീകരിച്ചു. ആളപായമില്ല.