x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ല​ത്ത് അ​പ​ക​ടം; മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്


Published: July 3, 2026 03:15 AM IST | Updated: July 3, 2026 03:15 AM IST

അഞ്ചുമൂർത്തിമംഗലത്തെ അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന ബ​സ്

വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ല​ത്ത് ബ​സി​നു പി​ന്നി​ൽ ലോ​റി​യി​ടി​ച്ച് മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. അ​ണ​ക്ക​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ മു​ർ​ഷീ​ന (15), ഫ​ഹ​ദ് (15), മം​ഗ​ലം അ​ൻ​വി​യ (13) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു. ആ​രു​ടേ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.40നാ​യി​രു​ന്നു അ​പ​ക​ടം. പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ​ബ​സ് കൊ​ല്ല​ത്ത​റ സ്റ്റോ​പ്പി​ൽ നി​ർ​ത്തി​യ​പ്പോ​ൾ പി​റ​കെ പോ​യി​രു​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ അ​ഘാ​ത​ത്തി​ൽ ലോ​റി​യു​ടെ മു​ൻ​ഭാ​ഗ​വും ബ​സി​ന്‍റെ പി​ൻ​ഭാ​ഗ​വും ത​ക​ർ​ന്നു.​ലോ​റി ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ക​ന​ത്ത​മ​ഴ​യി​ൽ ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ ബ്രേ​ക്ക് ചെ​യ്യു​മ്പോ​ൾ തെ​ന്നി നി​യ​ന്ത​ണം തെ​റ്റു​ന്ന സ്ഥി​തി​യു​ണ്ട്. ഒ​രാ​ഴ്ച മു​മ്പാ​ണ് ഇ​വി​ടെ അ​ടു​ത്തു​ത​ന്നെ പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യ കാ​റി​നു പി​ന്നി​ൽ പാ​ർ​സ​ൽ ലോ​റി​യി​ടി​ച്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ച​ത്.

Tags : Nattuvishesham District news

Recent News

Corehub Up