അറസ്റ്റിലായ അക്ഷയ്
ആലുവ: വധശ്രമക്കേസിൽ ഒളിവിലായിരുന്ന യുവാവ് ആലുവ പൊലിസിന്റെ പിടിയിലായി. റെയിൽവേ സ്റ്റേഷൻ ഭാഗത്ത് സംശയാസ്പദ സാഹചര്യത്തിൽ കണ്ട നടത്തറ വെള്ളറ അക്ഷയി(21) നെയാണ് പൊലിസ് കസ്റ്റഡിയിൽ എടുത്തത്. വധശ്രമം ഉൾപ്പടെ 16ഓളം കേസിലെ പ്രതിയാണ് അക്ഷയ്. ചോദ്യം ചെയ്യലിനുശേഷം ഒല്ലൂർ പൊലിസിന് കൈമാറി.