അസ്ഫൽ
വണ്ടൂര്: സ്പായിലെ ജീവനക്കാരനെ മര്ദിച്ച കാപ്പ കേസ് പ്രതി അറസ്റ്റില്. വണ്ടൂര് കരുണാലയ പടിയിലെ പൂലാടന് അസ്ഫലിനെ (36 ) യാണ് വണ്ടൂര് പൊലിസ് അറസ്റ്റു ചെയ്തത്. വണ്ടൂരിലെ സ്വകാര്യ സ്പായിലെ ജീവനക്കാരനെ് ഗുണ്ടാപിരിവ് നല്കാത്തതിനാല് മര്ദിച്ചെന്നാണ് കേസ്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം.
വിവിധ സ്റ്റേഷനുകളില് ഏഴു കേസുകള് പ്രതിക്കെതിരേ നിലവിലുണ്ട്. വണ്ടൂര് സിഐ ഗോപകുമാര്, എസ്ഐ എ.പി. ആഷിഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പെരിന്തല്മണ്ണ കോടതയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.