ഗോപാലകൃഷ്ണ നായിക്ക്
ആലപ്പുഴ: മാസങ്ങളായി ഒളിവിലായിരുന്ന പോക്സോ കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുല്ലയ്ക്കൽ തയ്യിൽ ഗോപാലകൃഷ്ണ നായിക്കിനെയാണ് (51) സൗത്ത് പൊലിസ് ചാലക്കുടിയിൽനിന്ന് പിടികൂടിയത്. ഫോൺ ഉപയോഗിക്കാതെ മാസങ്ങളായി തിരുപ്പതി, കോയമ്പത്തൂർ, ഊട്ടി എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
പ്രതി ചാലക്കുടിയിൽ എത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലിസ് നടത്തിയ നീക്കമാണ് അറസ്റ്റിന് വഴിയൊരുക്കിയത്. സൗത്ത് ഇൻസ്പെക്ടർ സൈജുവിന്റെ നേതൃത്വത്തിൽ എസ്ഐ സുനിൽരാജ്, സിപിഒമാരായ വിപിൻദാസ്, ആർ. ശ്യാം, ബിനോയ് ജോർജ്, പ്രീതി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags : NattuVishesham DistrictNews