x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന പ്ര​തി​യെ പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: September 23, 2026 10:31 PM IST | Updated: September 23, 2026 10:31 PM IST

അ​ൻ​സാ​ർ

അ​ടി​മാ​ലി: ശാ​ന്ത​ഗി​രി ശ്രീ​മ​ഹേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ പി​ടി​കൂ​ടി. ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി അ​ൻ​സാ​ർ (32) ആ​ണ് അ​ടി​മാ​ലി പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് അ​ടി​മാ​ലി എ​സ്എ​ൻ​ഡി​പി ശാ​ഖ​യു​ടെ കീ​ഴി​ലു​ള്ള ശാ​ന്ത​ഗി​രി ശ്രീ ​മ​ഹേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ന്ന​ത്.

ക്ഷേ​ത്ര​ത്തി​ലെ കൊ​ടി​മ​ര​ത്തി​ന് ചു​വ​ട്ടി​ലു​ള്ള ഭ​ണ്ടാ​രം ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് കു​ത്തി​ത്തു​റ​ന്നാ​ണ് ആ​ദ്യം മോ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ വ​ഴി​പാ​ട് കൗ​ണ്ട​റി​ന്‍റെ ഡ്രോ​യ​ർ ത​ക​ർ​ത്ത് അ​തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും അ​പ​ഹ​രി​ച്ചു. 70,000 രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി കാ​ണി​ച്ചാ​ണ് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ അ​ടി​മാ​ലി പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. അ​ടി​മാ​ലി സി​ഐ സി​ദ്ദി​ഖ് അ​ബ്ദു​ൽ​ഖാ​ദ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത്

Tags : Nattuvishesham DistrictNews DeepikaNews arrested.

Recent News

Corehub Up