മുഹമ്മദ് മുനീർ
കോതമംഗലം: ക്രിമിനൽ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി എംഡിഎംഎയുമായി അറസ്റ്റിൽ. തങ്കളം ജവഹർ കോളനി കരോട്ടുപുത്തൻപുര മുഹമ്മദ് മുനീറി(സെബാട്ടി- 32) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിയിൽ കോതമംഗലത്ത് യുവാവിനെ ആക്രമിച്ച് പരിക്കേല്പിച്ച കേസിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. കേസിലെ മറ്റ് രണ്ട് പ്രതികളെ മുന്പ് പിടികൂടിയിരുന്നു. കോതമംഗലം അങ്ങാടി ഭാഗത്തു നിന്നാണ് പ്രതി പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 0.29 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ, പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.