x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​രോ​ധ​നം ലം​ഘി​ച്ച് പ്ര​വ​ര്‍​ത്തി​ച്ച സി​പ്‌​ലൈ​നിനെ​തി​രേ ന​ട​പ​ടി

വെബ് ഡെസ്ക്
Published: August 6, 2026 10:37 PM IST | Updated: August 6, 2026 10:37 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നി​ര്‍​ദേ​ശം ലം​ഘി​ച്ച് പ്ര​വ​ര്‍​ത്തി​ച്ച സി​പ്‌ലൈ​നി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തിവ​യ്ക്കാ​ന്‍ ഉ​ത്ത​ര​വ്. മു​ന്‍ മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ എം.​എം.​ മ​ണി​യു​ടെ സ​ഹോ​ദ​ര​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ആ​ന​വി​ര​ട്ടി ഇ​രു​ട്ടു​കാ​നം ഭാ​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി​പ്‌ലൈ​നി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തുവ​രെ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വ് ക​ണ​ക്കി​ലെ​ടു​ക്കാ​തെ വി​നോ​ദസ​ഞ്ചാ​രി​ക​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​താ​ണ് ഹൈ​റേ​ഞ്ച് സി​പ്‌ലൈ​ന്‍ എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രേ ന​ട​പ​ടി​ക്ക് കാ​ര​ണം. എം.​എം.​ മ​ണി​യു​ടെ സ​ഹോ​ദ​ര​ന്‍ എം.​എം. ലം​ബോ​ദ​ര​ന്‍റെ ഭാ​ര്യ സ​രോ​ജി​നി​യു​ടെ പേ​രി​ലാ​ണ് സി​പ്‌​ലൈ​ന്‍ സ്ഥാ​പ​നം.

ജി​ല്ല​യി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ വി​നോ​ദസ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി എ​ല്ലാ​വി​ധ വി​നോ​ദസ​ഞ്ചാ​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ളും നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ഏ​താ​നും ദി​വ​സം മു​മ്പു ത​ന്നെ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​നി​രോ​ധ​ന ഉ​ത്ത​ര​വ് മ​നഃ​പൂ​ര്‍​വം ലം​ഘി​ച്ച് ഇ​രു​ട്ടു​കാ​നം ഭാ​ഗ​ത്തു​നി​ന്നും വെ​ള്ള​ത്തൂ​വ​ല്‍ അ​മ്പ​ഴ​ച്ചാ​ല്‍ ഭാ​ഗ​ത്തേ​ക്ക് പു​ഴ​യ്ക്ക് കു​റു​കെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​പ്‌ലൈ​ന്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ചു.

ഇ​തി​നു മു​ന്‍​പും നി​യ​ന്ത്ര​ണം ലം​ഘി​ച്ച് ഇ​തേ സി​പ്‌​ലൈ​ന്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ഉ​ത്ത​ര​വ് ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ദേ​വി​കു​ളം ത​ഹ​സി​ല്‍​ദാ​ര്‍ എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags : Nattuvishesham Local News Zipline violation

Recent News

Corehub Up