x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​രവി​ക​സ​ന​ത്തി​ന് ന​ട​പ​ടി വേ​ണം: എ​ൻ​ജി​ഒ യൂ​ണി​യ​ൻ


Published: February 4, 2026 07:58 AM IST | Updated: February 4, 2026 07:58 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ: ഫെ​ബ്രു​വ​രി 12 ലെ ​ദേ​ശീ​യ പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കാ​ൻ കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ ഏ​രി​യാ സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ മേ​ൽ​പ്പാ​ല​വും സീ​ബ്ര ലൈ​ൻ സം​വി​ധാ​ന​വും സ്ഥാ​പി​ക്കു​ക, പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പി​എ​സ്‌​സി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റി​നു​ള്ള സെ​ന്‍റ​ർ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ പ്ര​മേ​യ​ങ്ങ​ളും സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ കെ.​ടി. നാ​രാ​യ​ണ​ൻ സ്മാ​ര​ക മു​നി​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം കെ. ​മ​ഹേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് കെ. ​ദേ​വ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി. ​നി​ഖി​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ പി. ​രാ​മാ​നു​ണ്ണി വ​ര​വ് ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം. ​പ്ര​കാ​ശ് അ​നു​ശോ​ച​ന പ്ര​മേ​യ​വും വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​അ​സ്ക​ർ അ​ലി ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ:​ സി. അ​സ്ക​ർ​അ​ലി (പ്ര​സി​ഡ​ന്‍റ്), ഷി​ഫാ താ​ഴ​ത്തു​വീ​ട്ടി​ൽ, എ. ​രാ​ജ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), എം. ​പ്ര​കാ​ശ് (സെ​ക്ര​ട്ട​റി), പി. ​വി​നോ​ദ്, കെ.​ഹ​രി​ദേ​വ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), പി. ​രാ​മ​നു​ണ്ണി (ട്ര​ഷ​റ​ർ).

Tags : nattu vishesham NGO Union

Recent News

Corehub Up