x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ​ളം ഫാ​മി​ലെ വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​ൻ ന​ട​പ​ടി വേ​ണം: കേ​ര​ള കോ​ൺ-​എം


Published: June 7, 2026 07:47 AM IST | Updated: June 7, 2026 07:47 AM IST

ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ലെ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യ് കൊ​ന്ന​ക്ക​ൽ.

കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ആ​റ​ളം, പാ​യം മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ന​മ​തി​ൽ നിർമാണം പാ​തി​വ​ഴി​യി​ൽ ഇ​ഴ​യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​ബ്ര​ഹാം ക​ല്ല​മ്മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി ഹൈ​പ​വ​ർ ക​മ്മി​റ്റി​യം​ഗം മാ​ത്യു കു​ന്ന​പ്പ​ള്ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബെ​ന്നി​ച്ച​ൻ മ​ഠ​ത്തി​ന​കം, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​പി​ൻ തോ​മ​സ്, ജ​യ്സ​ൻ ജീ​ര​ക​ശേ​രി, ഡൊ​മി​നി​ക്ക് മ​ടു​ക്ക​ക്കു​ഴി, എ.​കെ. രാ​ജു, കെ.​കെ. വി​നോ​ദ്, സി.​എം. ജോ​ർ​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ സ്റ്റാ​ൻ​ഡിം​ഗ്ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ​ൻ ബോ​ബി എ​ണ്ണ​ചേ​രി​ൽ, സ​ന്തോ​ഷ്‌ സെ​ബാ​സ്റ്റ്യ​ൻ, ഷി​ബു വാ​ഴ​പ്പ​ള്ളി, ലാ​ലു സ്രാ​യി​ൽ, ജെ​സി​മോ​ൾ വാ​ഴ​പ്പ​ള്ളി, ജോ​യ് നെ​ല്ലു​വേ​ലി​ൽ, ജ​യിം​സ് പാ​റ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Action should stop wildlife attacks Aralam Farm

Recent News

Corehub Up