x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടി​മാ​ലി മ​ണ്ണി​ടി​ച്ചി​ല്‍ : ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് ഓ​ണ​ത്തി​നു മു​മ്പ് ന​ഷ്ട​പ​രി​ഹാ​രം: മ​ന്ത്രി

വെബ് ഡെസ്ക്
Published: July 27, 2026 11:26 PM IST | Updated: July 27, 2026 11:26 PM IST

‍ മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ പ്ര​സം​ഗി​ക്കു​ന്നു.

ഇ​ടു​ക്കി: ഉ​ദ്യോ​ഗ​സ്ഥത​ല​ത്തി​ലു​ണ്ടാ​കു​ന്ന വീ​ഴ്ചമൂ​ലം പൊ​തു​ജ​ന​ങ്ങ​ളി​ല്‍നി​ന്ന് പ​രാ​തി​ക​ളു​ണ്ടാ​ക​രു​തെ​ന്ന് അ​ടി​മാ​ലി​യി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ ദു​ര​ന്ത​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രത്തു​ക​യാ​യ 10 ല​ക്ഷം ഓ​ണ​ത്തി​നു മു​ന്‍​പ് വി​ത​ര​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന റ​വ​ന്യു വ​കു​പ്പ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ടു​ക്കി​യി​ലെ സ​ങ്കീ​ര്‍​ണ​മാ​യ ഭൂ​പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. 60 ല​ധി​കം വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള നി​യ​മ​ങ്ങ​ള്‍ കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്‌​ക​രി​ക്ക​ണം. നി​യ​മ​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​ന് വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്കും. ര​ണ്ടാം ഭൂ​പ​രി​ഷ്‌​കര​ണ നി​യ​മ​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യം. അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് പ​ട്ട​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ത​ട​സം നീ​ക്കും. സ​ര്‍​ക്കാ​ര്‍ ഭൂ​മി കൈ​യേ​റു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

റ​വ​ന്യു വ​കു​പ്പി​ന് കൂ​ടു​ത​ല്‍ വാ​ഹ​നം ല​ഭ്യ​മാ​ക്കും. കൂ​ടു​ത​ല്‍ സ​ര്‍​വേ​യ​ര്‍​മാ​രെ നി​യ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​തി​നാ​വ​ശ്യ​മാ​യ ത​സ്തി​ക സൃ​ഷ്ടി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ഇ​ട​പെ​ടും. താ​ത്കാ​ലി​ക​മാ​യി കൂ​ടു​ത​ല്‍ സ​ര്‍​വേ​യ​ര്‍​മാ​രെ നി​യോ​ഗി​ക്കും. കൂ​ടാ​തെ, ഇ​ടു​ക്കി​യി​ലെ ദു​ഷ്‌​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യാ​നെ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തും പ​രി​ഗ​ണി​ക്കും.

ജി​ല്ല​യി​ലെ വ​കു​പ്പിന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട് അ​വ​ത​രി​പ്പി​ച്ചു. 2011 മു​ത​ല്‍ ജി​ല്ല​യി​ല്‍ 54,485 എ​ല്‍​എ പ​ട്ട​യ​ങ്ങ​ളും 258 എ​ല്‍​ടി പ​ട്ട​യ​ങ്ങ​ളും 4,421 മി​ച്ച​ഭൂ​മി പ​ട്ട​യ​ങ്ങ​ളും മൂ​ന്ന് ദേ​വ​സ്വം പ​ട്ട​യ​ങ്ങ​ളു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. 55,214 എ​ല്‍​എ പ​ട്ട​യ അ​പേ​ക്ഷ​ക​ളാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. 237 എ​ല്‍​ടി പ​ട്ട​യ അ​പേ​ക്ഷ​ക​ളും ര​ണ്ട് ദേ​വ​സ്വം പ​ട്ട​യ അ​പേ​ക്ഷ​ക​ളു​മാ​ണ് തീ​ര്‍​പ്പാ​ക്കാ​നു​ള്ള​ത്. ജി​ല്ല​യി​ലെ മി​ച്ച​ഭൂ​മി സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

പ​ട്ടി​ക​വ​ര്‍​ഗ ഉ​ന്ന​തി​ക​ളി​ലെ 800ല​ധി​കം കൈ​വ​ശ​ങ്ങ​ള്‍​ക്ക് 2001 ച​ട്ട​പ്ര​കാ​രം പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​തി​ന് സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. അ​ന​ധി​കൃ​ത കൈ​യേ​റ്റം സം​ബ​ന്ധി​ച്ച് ആ​കെ 473 കേ​സു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​തി​ല്‍ 112 കേ​സു​ക​ളി​ലാ​യി 234.20 ഹെ​ക്ട​ര്‍ കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ചു. ഡി​ജി​റ്റ​ല്‍ സ​ര്‍​വേ 13.07 ശ​ത​മാ​ന​മാ​ണ് ജി​ല്ല​യിൽ പൂ​ര്‍​ത്തി​യാ​യ​ത്. ഡി​ജി​റ്റ​ല്‍ സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി. 29 സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. ദു​ര​ന്തനി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 804 അ​പേ​ക്ഷ​ക​ളി​ല്‍ ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു. 125 അ​പേ​ക്ഷ​ക​ളാ​ണ് തീ​ര്‍​പ്പാ​ക്കാ​നു​ള്ള​തെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. റ​വ​ന്യു സെ​ക്ര​ട്ട​റി കെ.​ ജീ​വ​ന്‍​ബാ​ബു, സ​ര്‍​വേ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ജെ.​ഒ.​ അ​രു​ണ്‍, ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ര്‍ വി.​എം. ആ​ര്യ, എ​ഡി​എം മി​നി കെ. ​ജോ​ണ്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Adimali Landslide NattuVishasham DistrictNews

Recent News

Corehub Up