രൂപത ഡയറക്ടർ ഫാ. തോമസ് കച്ചിറയിൽ ഉദ്ഘാടനം ചെയ്യുന്നു.
എടക്കര: മണിമൂളി ഫൊറോനയുടെ നേതൃത്വത്തിൽ മതാധ്യാപകർക്കായി "ഡയകോണിയ 2026’ സെമിനാർ സംഘടിപ്പിച്ചു. മാനന്തവാടി രൂപത ഡയറക്ടർ ഫാ. തോമസ് കച്ചിറയിൽ ഉദ്ഘാടനം ചെയ്തു. മണിമൂളി-നിലന്പൂർ റീജണൽ സിഞ്ചലൂസ് ഫാ. ബെന്നി മുതിരക്കാലായിൽ അധ്യക്ഷത വഹിച്ചു.
ഫാ. സിറിയക് കോട്ടായിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഫാ. തോമസ് പരുന്തനോലിൽ, തലഞ്ഞി സെന്റ് മേരീസ് പള്ളി വികാരി ഫാ. പോൾ കൂട്ടാല, സണ്‍ഡേ സ്കൂൾ പ്രധാനാധ്യാപകൻ ജോസ്, സംഘാടക സമിതി സെക്രട്ടറി വിജോ കാച്ചാംകോടത്ത് എന്നിവർ പ്രസംഗിച്ചു.