അഭിജിത്ത്.
പാലക്കാട്: പെണ്‍കുട്ടിയെ ശല്യംചെയ്തതു ചോദ്യംചെയ്ത യുവാവിനെ ഇരുമ്പുപൈപ്പുകൊണ്ട് തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ അയല്‍വാസി റിമാന്‍ഡില്‍. മുണ്ടൂര്‍ മൂത്തേടം ഹൗസില്‍ അഭിജിത്ത് (21) നെയാണ് കോങ്ങാട് പോലീസ് അറസ്റ്റുചെയ്തത്.
മുണ്ടൂര്‍ കൂട്ടുപാതയില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. മുണ്ടൂര്‍ കൂട്ടുപാത വിക്രമുണ്ടേശ്വര ക്ഷേത്രത്തിനു സമീപം പുനര്‍ജനി വീട്ടില്‍ വി. പ്രവീൺ (32) നാണ് ഗുരുതരമായി പരിക്കേറ്റത്.
അക്രമത്തില്‍ പ്രവീണിന്റെ തലയ്ക്കും ചുണ്ടുകള്‍ക്കും പരിക്കേല്‍ക്കുകയും മുകള്‍വരിയിലെ പല്ല് പൊട്ടുകയും ചെയ്തു. കൂടാതെ കാല്‍മുട്ടിലെ എല്ലുപൊട്ടുകയും വലതുതോളിന്റെ കുഴ തെറ്റുകയും ചെയ്തു.
പരിക്കേറ്റ പ്രവീണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോങ്ങാട് എസ്ഐ എം.എസ്. സത്യജിത്ത്, അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍ രാജു നാരായണന്, എഎസ്ഐമാരായ ഷീബ, സുനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രസാദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, മഹേഷ്, ധന്യ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.
Tags : Nattuvishesham DistrictNews DeepikaNews arrest