x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹ​പാ​ഠി​യെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തു

വെബ് ഡെസ്ക്
Published: July 28, 2026 03:17 AM IST | Updated: July 28, 2026 03:17 AM IST

പ്രതീകാത്മക ചിത്രം

മൂ​വാ​റ്റു​പു​ഴ : സ്‌​കൂ​ളി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ന്‍റെ പേ​രി​ല്‍ സ​ഹ​പാ​ഠി​യെ സം​ഘം ചേ​ര്‍​ന്ന് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. വാ​ള​കം മാ​ര്‍ സ്റ്റീ​ഫ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് സ​ഹ​പാ​ഠി​യെ സം​ഘം ചേ​ര്‍​ന്ന് മ​ർ​ദി​ച്ച​ത്. മ​ര്‍​ദ​ന​ത്തി​ന് ഇ​ര​യാ​യ വി​ദ്യാ​ര്‍​ഥി​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 17ന് ​വൈ​കു​ന്നേ​രം 4.30ഓ​ടെ നാ​ലം​ഗ​സം​ഘം വി​ദ്യാ​ര്‍​ഥി​ക​ള്‍ ചേ​ര്‍​ന്ന് സ്‌​കൂ​ളി​ന് പു​റ​ത്തു​ള്ള ഇ​ട​വ​ഴി​യി​ല്‍ വി​ദ്യാ​ര്‍​ഥി​യെ ത​ട​ഞ്ഞു​വ​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ര്‍​ഥി​യു​ടെ മു​ഖ​ത്തും ത​ല​യി​ലും തു​ട​രെ അ​ടി​ക്കു​ക​യും ച​വി​ട്ടു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews case

Recent News

Corehub Up