x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഗ്രോ ആ​ൻ​ഡ് ഫ്രൂ​ട്ട് പ്രോ​സ​സിം​ഗ് കമ്പനിക്ക് 1.20 കോ​ടികൂ​ടി

വെബ് ഡെസ്ക്
Published: July 28, 2026 03:34 AM IST | Updated: July 28, 2026 03:34 AM IST

വാ​ഴ​ക്കു​ളം അ​ഗ്രോ ആ​ൻ​ഡ് ഫ്രൂ​ട്ട് പ്രോ​സ​സിം​ഗ് ക​മ്പ​നി.

വാഴക്കുളം: നടുക്കരയിലെ അ​ഗ്രോ ആ​ന്‍​ഡ് ഫ്രൂ​ട്ട് പ്രോ​സ​സിം​ഗ് ക​മ്പ​നി​യു​ടെ തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്തി​ര സാ​മ്പ​ത്തി​ക സ​ഹാ​യ​മാ​യി 1.20 കോ​ടി കൂ​ടി അ​നു​വ​ദി​ച്ച​താ​യി മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. തു​ക ക​മ്പ​നി​യു​ടെ ട്ര​ഷ​റി അ​ക്കൗ​ണ്ടി​ല്‍ ഇ​ന്ന​ലെ എ​ത്തി. സ​ര്‍​ക്കാ​ര്‍ മു​മ്പ് ര​ണ്ട് കോ​ടി അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും 80 ല​ക്ഷ​മാ​ണ് ക​മ്പ​നി​ക്ക് വി​നി​യോ​ഗി​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്ന​ത്. ട്ര​ഷ​റി നി​യ​ന്ത്ര​ണം മൂ​ലം 1.20 കോ​ടി സ​ര്‍​ക്കാ​ര്‍ തി​രി​ച്ചെ​ടു​ത്തി​രു​ന്നു.

ക​മ്പ​നി മെ​ഷീ​ന​റി​ക​ളി​ല്‍ ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യു​ള്ള പി​ഇ​ടി ബോ​ട്ടി​ല്‍ ജ്യൂ​സ് പ്ലാ​ന്റ് തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ഈ ​തു​ക വി​നി​യോ​ഗി​ക്കും. എ​ന്നാ​ല്‍ നാ​മ​മാ​ത്ര​മാ​യ മാ​ര്‍​ജി​ന്‍ ല​ഭി​ക്കു​ന്ന ഈ ​പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം വ​ഴി ക​മ്പ​നി ലാ​ഭ​ക​ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​നോ ജീ​വ​ന​ക്കാ​ര്‍​ക്കും തൊ​ഴി​ലാ​ളി​ക​ള്‍​ക്കും വേ​ത​നം ന​ല്‍​കാ​നോ സാ​ധി​ക്കു​ക​യി​ല്ല.

കാ​ലാ​ഹ​ര​ണ​പ്പെ​ട്ട മെ​ഷീ​ന​റി​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നും വ​രു​മാ​ന വ​ര്‍​ധ​ന​യ്ക്കു​ള്ള അ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു​ള്ള പ്ര​ത്യേ​ക അ​ടി​സ്ഥാ​ന വി​ക​സ​ന ഫ​ണ്ട് പ​ദ്ധ​തി പ്ര​കാ​രം 35.50 കോ​ടി അ​നു​വ​ദി​ക്കു​ന്ന​തി​ന് സ​മ​ര്‍​പ്പി​ച്ച പ്ര​ത്യേ​ക പാ​ക്കേ​ജ് പ​ദ്ധ​തി ധ​ന​വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. സ്‌​പെ​ഷ​ല്‍ പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​ന്ന​തി​ന് കൃ​ഷി വ​കു​പ്പി​ല്‍ സ​മ്മ​ര്‍​ദം തു​ട​രു​മെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ പ​റ​ഞ്ഞു.

വാ​ഴ​ക്കു​ളം അ​ഗ്രോ ആ​ന്‍​ഡ് ഫ്രൂ​ട്ട് പ്രോ​സ​സിം​ഗ് ക​മ്പ​നി​യെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ന്ന സ്ഥാ​പ​ന​മാ​യി വ​ള​ര്‍​ത്തി​യെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ മു​ന്തി​യ പ​രി​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്ന് മു​മ്പ് കൃ​ഷി മ​ന്ത്രി​ക്ക് ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സാ​ബു ജോ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ പൈ​നാ​പ്പി​ള്‍ പ്രൊ​സ​സിം​ഗ് യൂ​ണി​റ്റ് കൂ​ടി മാ​റ്റി സ്ഥാ​പി​ക്കു​മ്പോ​ള്‍ ദി​വ​സേ​ന 30 ട​ണ്‍ പൈ​നാ​പ്പി​ള്‍ പ്രൊ​സ​സ് ചെ​യ്യാ​ന്‍ സാ​ധി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Agro and Fruit Processing Company

Recent News

Corehub Up