x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോതമംഗലം മൺസൂൺ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

വെബ് ഡെസ്ക്
Published: July 28, 2026 03:31 AM IST | Updated: July 28, 2026 03:31 AM IST

ോകോത​മം​ഗ​ലം മ​ൺ​സൂ​ൺ ഫെ​സ്റ്റി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം

കോ​ത​മം​ഗ​ലം: ഒ​ൻ​പ​ത് ദി​വ​സം നീ​ളു​ന്ന കോ​ത​മം​ഗ​ലം മ​ൺ​സൂ​ൺ ഫെ​സ്റ്റ് ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ ഒ​മ്പ​ത് വ​രെ ത​ട്ടേ​ക്കാ​ട് മി​നി സ്വി​റ്റ്സ​ർ​ല​ന്‍റി​ൽ ന​ട​ത്തു​ന്ന ഫെ​സ്റ്റി​ന്‍റെ -മ​ൺ​സൂ​ൺ മാ​ജി​ക് ലോ​ഗോ പ്ര​കാ​ശ​നം ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

ഒ​ന്നി​ന് വൈ​കി​ട്ട് നാ​ലി​ന് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് മി​നി സ്വി​റ്റ്സ​ർ​ല​ന്‍റി​ൽ പ്ര​ത്യേ​കം സ​ജീ​ക​രി​ച്ച വേ​ദി​യി​ൽ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും.​മ​ഴ അ​നു​ഭ​വ​ത്തി​നാ​യി കോ​ത​മം​ഗ​ല​ത്തേ​ക്ക് വ​രു എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ക്കു​ന്ന ഫെ​സ്റ്റ് ഒ​മ്പ​തി​ന് സ​മാ​പി​ക്കും.​സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
മ​ഴ​പ്പാ​ട്ട് സ​ന്ധ്യ, ബൈ​ക്ക് റൈ​ഡ്, സൈ​ക്ല​ത്തോ​ൺ, ജീ​പ്പ് റൈ​ഡ്, ഷൂ​ട്ട് ദി ​റെ​യി​ൻ, ട്ര​ക്കി​ങ് ട്ര​യ​ൽ, മ​ഴ നൃ​ത്ത മ​ത്സ​രം എ​ന്നി​വ​യ്ക്കൊ​പ്പം നാ​ട​ൻ ഭ​ക്ഷ​ണ രു​ചി​ക​ളു​ടെ മേ​ള​യും ഒ​രു​ക്കും. കോ​ത​മം​ഗ​ല​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ഴ​ദൃ​ശ്യ​ങ്ങ​ൾ റീ​ൽ​സാ​ക്കി സ​മ്മാ​നം നേ​ടാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്.

ര​ണ്ടി​ന് രാ​വി​ലെ എ​ട്ടി​ന് ടൂ​ർ ഡി ​കോ​ത​മം​ഗ​ലം എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സൈ​ക്കി​ൾ റൈ​ഡ് കോ​ത​മം​ഗ​ലം ന​ഗ​ര​ത്തി​ൽ നി​ന്ന് ആ​രം​ഭി​ക്കും. ത​ട്ടേ​ക്കാ​ട്, കു​ട്ട​മ്പു​ഴ, പൂ​യം​കു​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റൈ​ഡ് 11 ന് ​മു​ഖ്യ​വേ​ദി​യി​ൽ സ​മാ​പി​ക്കും.

അ​ഞ്ചി​ന് ഓ​ഫ്‌ റോ​ഡ് ജീ​പ്പ് റൈ​ഡ് മാ​മ​ല​ക്ക​ണ്ട​ത്തു​നി​ന്ന് കൊ​യ്നി​പ്പാ​റ​യി​ലേ​ക്ക് ന​ട​ത്തും. ആ​റി​ന് ട്ര​ക്കിം​ഗ് ട്ര​യ​ൽ കു​ട്ട​മ്പു​ഴ​യി​ൽ നി​ന്ന് ആ​രം​ഭി​ക്കും. എ​ട്ടി​ന് മ​ഴ നൃ​ത്ത മ​ത്സ​രം പ്ര​ധാ​ന വേ​ദി​യി​ൽ ന​ട​ക്കും. ഒ​ൻ​പ​തി​ന് ബൈ​ക്ക് റൈ​ഡ് ന​ട​ക്കും. മ​ഴ​നൃ​ത്ത മ​ത്സ​ര​ങ്ങ​ൾ​ക്ക് കോ​ള​ജ് ടീ​മു​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. അ​ഞ്ചി​ന് മു​മ്പ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.​ര​ജി​സ്ട്രേ​ഷ​നും മ​റ്റു വി​വ​ര​ങ്ങ​ൾ​ക്കും ഫോ​ൺ-8589995060. ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് മേ​രി കു​ര്യാ​ക്കോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ​ദോ​സ് ബേ​ബി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ ജോ​മി തെ​ക്കേ​ക്ക​ര, വാ​ർ​ഡ് മെ​മ്പ​ർ ശ്രീ​ജി​ത്ത്‌ ശി​വ​ൻ, എ.​ടി. പൗ​ലോ​സ്, പി.​എം. സ​ക്ക​രി​യ, എ.​സി. രാ​ജ​ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Monsoon Fest

Recent News

Corehub Up