പ്രതീകാത്മക ചിത്രം
മൂവാറ്റുപുഴ : ബിവറേജിലേക്കുള്ള ലോഡുമായി വന്ന ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. എംസി റോഡില്‍ വാഴപ്പിള്ളിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് അപകടം. പെരുമ്പാവൂര്‍ ഭാഗത്തുനിന്നും വാഴപ്പിള്ളിയിലുള്ള ബീവറേജിലേക്ക് ലോഡുമായി വന്ന ലോറിയും എതിര്‍ദിശയില്‍ വന്ന ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
കാറിനെ മറികടക്കുന്നതിനിടെയാണ് ഓട്ടോറിക്ഷ ലോറിയില്‍ ഇടിച്ചത്. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതവും തടസപ്പെട്ടു. പോലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ലോറിക്കും ഓട്ടോറിക്ഷയ്ക്കും കാറിനും അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Lorry and auto