x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ഠ​ന​ത്തോ​ടൊ​പ്പം ക​ലാ​കാ​യി​ക രം​ഗ​ത്തും മു​ൻ​പ​ന്തി​യി​ൽ: മ​ന്ത്രി

വെബ് ഡെസ്ക്
Published: July 28, 2026 03:17 AM IST | Updated: July 28, 2026 03:17 AM IST

സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം കൃ​ഷി​മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 50 വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ വി​ദ്യാ​ഭ്യാ​സ​ത്തോ​ടെ​പ്പം ക​ലാ​കാ​യി​ക രം​ഗ​ത്തും മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും അ​ധ്യാ​പ​ക, വി​ദ്യ​ർ​ഥി, പി​ടി​എ​യു​ടെ​യും കൂ​ട്ടാ​യ വി​ജ​യ​മാ​ണെ​ന്ന് കൃ​ഷി​മ​ന്ത്രി ടി. ​സി​ദ്ദി​ഖ്.

ഈ ​ക​ലാ​ല​യ​ത്തി​ൽ പ​ഠി​ച്ചി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ന്ന​ത ശ്രേ​ണി​യി​ലെ​ത്താ​ൻ ക​ഴി​ഞ്ഞ​തും അ​ഭി​മാ​ന നേ​ട്ട​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​യ്ക്ക് പു​തു​ത​ല​മു​റ​യെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ ക​തി​ർ കാ​ർ​ഷി​ക ക്ല​ബ്ബു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും ക്ല​ബ്ബി​ലെ അം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ്രേ​സ് മാ​ർ​ക്കും ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി ഈ ​വ​ർ​ഷം 500 സ്കൂ​ളു​ക​ളി​ൽ ക്ല​ബ്ബു​ക​ൾ തു​ട​ങ്ങി കാ​ർ​ഷി​ക വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കും. ക​ർ​ഷ​ക​ർ, ത​ദ്ദേ​ശ​ഭ​ര​ണ​കൂ​ട പ്ര​തി​നി​ധി​ക​ൾ, പി​ടി​എ തു​ട​ങ്ങി​യ​വ​രെ​യെ​ല്ലാം ഈ ​ക്ല​ബ്ബു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട ചു​മ​ത​ല വ​ഹി​ക്കും. ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്കു​ള്ള പ​രി​ശീ​ല​ന​ങ്ങ​ള​ട​ക്ക​മു​ള്ള സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ കൃ​ഷി വ​കു​പ്പ് ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മാ​ന​ന്ത​വാ​ടി രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ അ​ല​ക്സ് താ​രാ​മം​ഗ​ലം അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് ആ​ലു​ക്ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​വ​ർ​ണ​ജൂ​ബി​ലി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സാ​ബു എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ലെ ഉ​ന്ന​ത വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു. കെ.​സി. റോ​സ​ക്കു​ട്ടി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​നു ക​ച്ചി​റ​യി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഗി​രി​ജാ കൃ​ഷ്ണ​ൻ, പ്രി​ൻ​സി​പ്പ​ൽ സോ​ജ​ൻ ടി. ​തോ​മ​സ്, പ്ര​ഥ​മാ​ധ്യാ​പി​ക സി​സ്റ്റ​ർ കെ.​ടി. ജോ​സ​ഫീ​ന, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സു​മ ബി​നീ​ഷ്, പ​ഞ്ചാ​യ​ത്തം​ഗം സി​നി ആ​ന്‍റ​ണി, ഡി​ഡി​ഇ ശ​ശീ​ന്ദ്ര​വ്യാ​സ്, ഡി​ഇ​ഒ സി.​വി. മ​ൻ​മോ​ഹ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​നോ തോ​മ​സ് ക​ടു​പ്പി​ൽ, ജി​ൽ​സ് മ​ണി​യ​ത്ത്, സി​മി സ​ജി, മി​നി ജോ​ണ്‍, കെ.​വി. സോ​ജ​ൻ, ബി​ജോ​യ് മാ​ത്യു, അ​നീ​റ്റ ആ​ൻ ജോ​ബി​സ​ണ്‍, സ​ജി കൊ​ച്ചു​കു​ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : academics NattuVishasham DistrictNews

Recent News

Corehub Up