x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മൂ​ഹ അ​ധി​ഷ്ഠി​ത ഗ്രാ​മീ​ണ ടൂ​റി​സം ശൃം​ഖ​ല സ്ഥാ​പി​ക്കാ​ൻ ന​ബാ​ർ​ഡി​ന്‍റെ പി​ന്തു​ണ​യോ​ടെ സ​മ​ഗ്ര പ​ദ്ധ​തി

വെബ് ഡെസ്ക്
Published: July 28, 2026 03:15 AM IST | Updated: July 28, 2026 03:15 AM IST

സ​മൂ​ഹ അ​ധി​ഷ്ഠി​ത ഗ്രാ​മീ​ണ ടൂ​റി​സം ശൃം​ഖ​ല

ക​ൽ​പ്പ​റ്റ: വ​യ​നാ​ടി​ന്‍റെ പ്ര​കൃ​തി, കാ​ർ​ഷി​കം, ആ​ദി​വാ​സി പൈ​തൃ​കം, സം​സ്കാ​രം എ​ന്നി​വ സം​ര​ക്ഷി​ച്ചു​കൊ​ണ്ട് ഗ്രാ​മീ​ണ ജ​ന​ങ്ങ​ൾ​ക്ക് സ്ഥി​ര​മാ​യ ഉ​പ​ജീ​വ​ന​വും തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി (ഡ​ബ്ല്യു​എ​സ്എ​സ്എ​സ്) ന​ബാ​ർ​ഡി​ന്‍റെ ഗ്രാ​മീ​ണ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​മൂ​ഹ അ​ധി​ഷ്ഠി​ത ഗ്രാ​മീ​ണ ടൂ​റി​സം പ​ദ്ധ​തി രൂ​പം ന​ൽ​കു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രെ ഉ​ൾ​ച്ചേ​ർ​ത്തു​കൊ​ണ്ടു​ള്ള ആ​സൂ​ത്ര​ണ ശി​ല്പ​ശാ​ല വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യി​ൽ ന​ട​ന്നു.

ജി​ല്ല​യി​ലെ പ്ര​കൃ​തി സൗ​ന്ദ​ര്യം, പ​ശ്ചി​മ​ഘ​ട്ട ജൈ​വ​വൈ​വി​ധ്യം, കാ​പ്പി​സു​ഗ​ന്ധ​വ്യ​ഞ്ജ​ന തോ​ട്ട​ങ്ങ​ൾ, വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ, ആ​ദി​വാ​സി സം​സ്കാ​രം, ഗ്രാ​മീ​ണ ജീ​വി​ത​രീ​തി, പാ​ര​ന്പ​ര്യ ഭ​ക്ഷ​ണ സം​സ്കാ​രം എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി ഉ​ത്ത​ര​വാ​ദി​ത്വ​പ​ര​വും സ​മൂ​ഹ അ​ധി​ഷ്ഠി​ത​വു​മാ​യ ഗ്രാ​മീ​ണ ടൂ​റി​സം മാ​തൃ​ക വി​ക​സി​പ്പി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന്‍റെ സാ​ന്പ​ത്തി​ക നേ​ട്ട​ങ്ങ​ൾ വ​ലി​യ റി​സോ​ർ​ട്ടു​ക​ളി​ലും വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും മാ​ത്രം കേ​ന്ദ്രീ​ക​രി​ക്കാ​തെ ക​ർ​ഷ​ക​ർ, ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ, വ​നി​താ സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ൾ, യു​വ​ജ​ന​ങ്ങ​ൾ, ക​ര​കൗ​ശ​ല പ്ര​വ​ർ​ത്ത​ക​ർ, ചെ​റു​കി​ട സം​രം​ഭ​ക​ർ എ​ന്നി​വ​രി​ലേ​ക്കും എ​ത്തി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഉ​ൾ​ക്കൊ​ള്ളു​ന്ന വി​ക​സ​ന മാ​തൃ​ക​യാ​ണ് ഈ ​പ​ദ്ധ​തി മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.

ശി​ൽ​പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ന​ബാ​ർ​ഡ് ജി​ല്ലാ മാ​നേ​ജ​ർ ആ​ർ. ആ​ന​ന്ദ് നി​ർ​വ​ഹി​ച്ചു. വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ലോ​ക ബാ​ങ്ക് ക​ണ്‍​സ​ൾ​ട്ട​ന്‍റ് പി.​കെ. കു​ര്യ​ൻ, വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണി കു​ന്ന​ത്ത്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗ്രാ​മീ​ണ ഹോം​സ്റ്റേ​ക​ൾ, ഒ​രു​ദി​വ​സ​ത്തെ ഗ്രാ​മീ​ണ അ​നു​ഭ​വ​യാ​ത്ര​ക​ൾ, ഫാം ​ടൂ​റി​സം, കാ​പ്പി​സു​ഗ​ന്ധ​വ്യ​ഞ്ജ​ന തോ​ട്ട സ​ന്ദ​ർ​ശ​നം, ഗ്രാ​മ​ജീ​വി​താ​നു​ഭ​വ പ​രി​പാ​ടി​ക​ൾ, ആ​ദി​വാ​സി സം​സ്കാ​ര​പ​രി​ച​യം, പാ​ര​ന്പ​ര്യ ഭ​ക്ഷ​ണ അ​നു​ഭ​വം, ക​ര​കൗ​ശ​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നം, പ്ര​കൃ​തി സ​ഞ്ചാ​ര പാ​ത​ക​ൾ, പ​ക്ഷി​നി​രീ​ക്ഷ​ണം, സൈ​ക്കി​ൾ സ​ഫാ​രി, ട്ര​ക്കിം​ഗ്, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ വി​ക​സി​പ്പി​ക്കും. പ്രാ​ദേ​ശി​ക യു​വാ​ക്ക​ളെ ടൂ​റി​സ്റ്റ് ഗൈ​ഡു​ക​ളാ​യും ഗ്രാ​മീ​ണ ആ​തി​ഥേ​യ​രാ​യും സം​രം​ഭ​ക​രാ​യും പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ഡി​ജി​റ്റ​ൽ ബു​ക്കിം​ഗ് പ്ലാ​റ്റ്ഫോം, ഏ​കീ​കൃ​ത ബ്രാ​ൻ​ഡിം​ഗ്, ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ന്നി​വ​യും ന​ട​പ്പാ​ക്കും.

പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​ത്ത ഗ്രാ​മ​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന സ​ർ​വേ ന​ട​ത്തി ഹോം​സ്റ്റേ​ക​ൾ, ക​ർ​ഷ​ക​ർ, വ​നി​താ സം​ഘ​ങ്ങ​ൾ, ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ൾ, ക​ലാ​കാ​ര​ൻ​മാ​ർ, ക​ര​കൗ​ശ​ല പ്ര​വ​ർ​ത്ത​ക​ർ, പ്രാ​ദേ​ശി​ക സം​രം​ഭ​ക​ർ എ​ന്നി​വ​രെ ക​മ്യൂ​ണി​റ്റ് ബേ​സ്ഡ് റൂ​റ​ൽ ടൂ​റി​സം നെ​റ്റ്‌​വ​ർ​ക്ക് എ​ന്ന ഏ​കോ​പി​ത ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​യി കൂ​ട്ടി​യി​ണ​ക്കും. പ​ഞ്ചാ​യ​ത്തു​ക​ൾ, ടൂ​റി​സം വ​കു​പ്പ്, ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ, ബാ​ങ്കു​ക​ൾ, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, മ​റ്റ് സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ​ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

പ്ര​കൃ​തി​യും സം​സ്കാ​ര​വും സം​ര​ക്ഷി​ച്ചു​കൊ​ണ്ട് ഗ്രാ​മീ​ണ ജ​ന​ങ്ങ​ളു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ക​യും സ്ത്രീ​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ൾ​ക്കും പു​തി​യ തൊ​ഴി​ൽ​സം​രം​ഭ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും വ​യ​നാ​ടി​നെ രാ​ജ്യ​ത്തെ മി​ക​ച്ച സ​മൂ​ഹ അ​ധി​ഷ്ഠി​ത ഗ്രാ​മീ​ണ ടൂ​റി​സം മാ​തൃ​ക​യാ​യി വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ദീ​ർ​ഘ​കാ​ല ല​ക്ഷ്യം. ന​ബാ​ർ​ഡി​ന്‍റെ ഗ്രാ​മീ​ണ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ളു​മാ​യി പൂ​ർ​ണ​മാ​യും യോ​ജി​ക്കു​ന്ന ഈ ​സം​രം​ഭം വ​യ​നാ​ട്ടി​ലെ സു​സ്ഥി​ര ഗ്രാ​മ​വി​ക​സ​ന​ത്തി​നും ഉ​ത്ത​ര​വാ​ദി​ത്ത​പ​ര​മാ​യ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​മെ​ന്ന് ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ അ​റി​യി​ച്ചു.

Tags : NABARD's support. NattuVishasham DistrictNews

Recent News

Corehub Up