x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ള്‍​ട്ടി ആ​ക്‌​സി​ല്‍ ട്ര​ക്കു​ക​ളു​ടെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് ദേ​ശീ​യ​പാ​ത​യി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്നു

വെബ് ഡെസ്ക്
Published: July 28, 2026 03:21 AM IST | Updated: July 28, 2026 03:21 AM IST

ദേ​ശീ​യ​പാ​ത​യി​ലെ പൊ​ന്‍​കു​ഴി​യി​ല്‍ നി​ര്‍​ത്തി​യി​ട്ട മ​ള്‍​ട്ടി ആ​ക്‌​സി​ല്‍ ട്ര​ക്കു​ക​ള്‍.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ബ​ത്തേ​രി-​മൈ​സൂ​രു ദേ​ശീ​യ​പാ​ത​യി​ല്‍ മു​ത്ത​ങ്ങ അ​തി​ര്‍​ത്തി​ക്കു സ​മീ​പം മ​ള്‍​ട്ടി ആ​ക്‌​സി​ല്‍ ട്ര​ക്കു​ക​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്നു.

പൊ​ന്‍​കു​ഴി ക്ഷേ​ത്രം മു​ത​ല്‍ മു​ത്ത​ങ്ങ അ​തി​ര്‍​ത്തി ചെ​ക്‌​പോ​സ്റ്റ് വ​രെ ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും അ​നേ​കം മ​ള്‍​ട്ടി ആ​ക്‌​സി​ല്‍ ട്ര​ക്കു​ക​ളാ​ണ് നി​ര്‍​ത്തി​യി​ടു​ന്ന​ത്. ഉ​ച്ച​യ്ക്കു​ശേ​ഷം ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നു എ​ത്തു​ന്ന ച​ര​ക്കു​വ​ണ്ടി​ക​ളാ​ണ് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ ദീ​ര്‍​ഘ​നേ​രം പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത്. ദേ​ശീ​യ​പാ​ത​യു​ടെ വ​ശ​ങ്ങ​ള്‍ ട്ര​ക്കു​ക​ള്‍ കൈ​യ​ട​ക്കു​ന്ന​തോ​ടെ മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യാ​തെ​വ​രി​ക​യാ​ണ്.

പൊ​ന്‍​കു​ഴി ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ര്‍​ക്കും സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വ​ന്നു​പോ​കു​ന്ന​വ​ര്‍​ക്കും പാ​ര്‍​ക്കിം​ഗ് വ​ലി​യ അ​സൗ​ക​ര്യ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള ട്ര​ക്ക് പാ​ര്‍​ക്കിം​ഗ് അ​പ​ക​ട​ഭീ​ഷ​ണി വ​ര്‍​ധി​പ്പി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ദേ​ശീ​യ​പാ​ത​യോ​ര​ത്തെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് അ​വ​സാ​നി​പ്പി​ക്കാ​നും ച​ര​ക്കു​വ​ണ്ടി​ക​ള്‍​ക്ക് പ്ര​ത്യേ​ക പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കാ​നും ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് പൊ​ന്‍​കു​ഴി​യി​ലും സ​മീ​പ​ങ്ങ​ളി​ലു​മു​ള്ള​വ​രു​ടെ ആ​വ​ശ്യം.

Tags : Unauthorized parking NattuVishasham DistrictNews

Recent News

Corehub Up