പ്രതീകാത്മക ചിത്രം
താമരശേരി: ചുരം മാലിന്യമുക്തമാക്കുന്നതിനായി സംഘടിപ്പിക്കുന്ന "അഴകോടെ ചുരം' ശുചീകരണ യജ്ഞം ഇന്ന് നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
\
ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെയും (ബിഎംസി) പുതുപ്പാടി, താമരശേരി, കോടഞ്ചേരി പഞ്ചായത്ത് ബിഎംസികളുടെയും ആഭിമുഖ്യത്തിലാണ് ശുചീകരണം. രാവിലെ ഒമ്പതിന് ചുരം രണ്ടാം വളവില്‍ നടക്കുന്ന ചടങ്ങില്‍ സി.കെ. കാസിം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയാകും. ലക്കിടി മുതല്‍ ചിപ്പിലിത്തോട് വരെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ജനപ്രതിനിധികള്‍, ജൈവവൈവിധ്യ പരിപാലന സമിതി അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ചുരം സംരക്ഷണ സമിതി, ഗ്രീന്‍ ബ്രിഗേഡ് അംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കൊപ്പം പുതുപ്പാടി ഗവ. എച്ച്എസ്എസ്, താമരശേരി ജിഎച്ച്എസ്എസ്, ലിസ കോളജ്, എംജിഎം ഹൈസ്കൂള്‍, മര്‍കസ് കോളജ് എന്നിവിടങ്ങളില്‍നിന്നുള്ള നാനൂറിലധികം ജൈവവൈവിധ്യ ക്ലബ് അംഗങ്ങളും എന്‍എസ്എസ് വോളണ്ടിയര്‍മാരും പങ്കാളികളാകും.
വാര്‍ത്താ സമ്മേളനത്തില്‍ പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാകുഴി, ജില്ലാ പഞ്ചായത്തംഗവും ബിഎംസി കണ്‍വീനറുമായ കെ.പി. മുഹമ്മദന്‍സ്, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോഓഡിനേറ്റര്‍ ഡോ. കെ.പി. മഞ്ജു എന്നിവരും പങ്കെടുത്തു.
Tags : cleanup drive NattuVishasham DistrictNews