ജലനിരപ്പുയരുന്ന മംഗലംഡാം. കള്ളുവേലി ഭാഗത്തെ ദൃശ്യം.
മംഗലംഡാം: വൈകിയാണെങ്കിലും മംഗലംഡാമിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി. 77.88 മീറ്റർ പരമാവധി ജലസംഭരണശേഷിയുള്ള മംഗലംഡാം റിസർവോയറില് ജലനിരപ്പ് 75 മീറ്ററും കടന്നതായി ഡാമിലെ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനിയർ ഗോകുൽ പറഞ്ഞു.
വെള്ളംനിറഞ്ഞ് അടുത്തമാസം പകുതിയോടെ ഡാമിന്റെ ഷട്ടറുകൾ തുറക്കുന്ന സ്ഥിതിയിലെത്തും. ഡാമിലേക്കുള്ള പ്രധാന നീരൊഴുക്കുകളായ കടപ്പാറ, ചൂരുപ്പാറ, ഓടംതോട് എന്നിവിടങ്ങളിൽനിന്നും വെള്ളം ഒഴുകിയെത്തുന്നുണ്ട്. കഴിഞ്ഞവർഷം ജൂൺ 17ന് വെള്ളംനിറഞ്ഞ് ഡാമിന്റെ ആറുഷട്ടറുകളും തുറന്നിരുന്നു.
ഏതാണ്ട് എല്ലാവർഷവും ജൂലൈ പകുതിയോടെ തന്നെ വെള്ളം നിറഞ്ഞ് ഷട്ടറുകൾ തുറക്കാറുണ്ട്. കാലവർഷത്തിൽ വെള്ളംനിറഞ്ഞ് ഷട്ടറുകൾ തുറക്കുന്ന സംസ്ഥാനത്തെ ആദ്യ ഡാമുകളിൽ ഒന്നാണ് മംഗലംഡാം.