x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രോ​ഗ്യ​മു​ള്ള പു​തു​ത​ല​മു​റ ല​ക്ഷ്യം: ആ​ന്‍റോ ആ​ന്‍റ​ണി എം​പി

വെബ് ഡെസ്ക്
Published: September 9, 2026 11:03 PM IST | Updated: September 9, 2026 11:03 PM IST

ബാ​ല്യ​സ്പ​ന്ദ​നം പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം

പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​മു​ള്ള പു​തു​ത​ല​മു​റ​യെ വ​ള​ര്‍​ത്തി​യെ​ടു​ക്കു​ക എ​ന്ന​ത് സ​മൂ​ഹ​ത്തി​ന്‍റെ ക​ട​മ​യെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. വ​നി​ത-​ശി​ശു​വി​ക​സ​നം, ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് തു​ട​ക്കം കു​റി​ച്ച ബാ​ല്യ​സ്പ​ന്ദ​നം പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​പി.

കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യം സം​ബ​ന്ധി​ച്ച് സ​മ്പൂ​ര്‍​ണ​മാ​യ വി​ല​യി​രു​ത്ത​ല്‍ ന​ട​ത്തി​യാ​ണ് സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്. കു​ട്ടി​ക​ള്‍​ക്ക് സ​മ​യോ​ചി​ത​മാ​യി ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും പോ​ഷ​കാ​ഹാ​ര ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യും. ആ​രോ​ഗ്യ​ക​ര​മാ​യ ബാ​ല്യം ശ​ക്ത​മാ​യ ഭാ​വി എ​ന്ന​താ​ണ് ബാ​ല്യ​സ്പ​ന്ദ​നം പ​ദ്ധ​തി​യി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്.

കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​കെ. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ​കേ​ര​ളം ജി​ലാ്ല പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ജി​നു ജി. ​തോ​മ​സ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി.​കെ. ശ​ശി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ മു​ര​ളി വേ​ങ്ങ​ഴ, കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ജ​യ, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യി ഷി​ജു പി. ​കു​രു​വി​ള, കെ.​വി.​ര​ശ്മി​മോ​ള്‍, ഐ​സി​ഡി​എ​സ് ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ നീ​താ ദാ​സ്, ആ​രോ​ഗ്യ വ​കു​പ്പ് ജി​ല്ലാ ആ​ര്‍​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ. ​കെ. കെ. ​ശ്യാം​കു​മാ​ര്‍, കാ​ഞ്ഞീ​റ്റു​കാ​ര സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ര​ജ​നി കൃ​ഷ്ണ​ന്‍ നാ​യ​ര്‍, എ​ഴു​മ​റ്റൂ​ര്‍ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജി​ജോ മാ​ത്യു, ഡെ​പ്യൂ​ട്ടി എ​ജ്യൂ​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫീ​സ​ര്‍ ആ​ര്‍. ദീ​പ, ആ​ര്‍​ബി​എ​സ്‌​കെ കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ ജി​ഷ സാ​രു തോ​മ​സ്, കോ​യി​പ്രം ബ്ലോ​ക്ക് സി​ഡി​പി​ഒ എം. ​നി​ള, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.

 

Tags : healthy NattuVishasham DistrictNews

Recent News

Corehub Up