x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​കെ​സി​സി ക​ര്‍​ഷ​ക ദി​നാ​ഘോ​ഷം: വാ​ഴ​വ​റ്റ​യി​ല്‍ മി​ക​ച്ച ക​ര്‍​ഷ​ക​രെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: August 25, 2026 02:03 AM IST | Updated: August 25, 2026 02:03 AM IST

പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി ടി. ​സി​ദ്ദി​ഖ് പ്ര​സം​ഗി​ക്കു​ന്നു.

വാ​ഴ​വ​റ്റ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍ എ​കെ​സി​സി യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച ക​ര്‍​ഷ​ക ദി​നാ​ഘോ​ഷ​ത്തി​ല്‍ ഇ​ട​വ​ക, വാ​ര്‍​ഡ് ത​ല​ങ്ങ​ളി​ല്‍ മി​ക​ച്ച ക​ര്‍​ഷ​ക​രാ​യി തെ​ര​ഞ്ഞെ​ടു​ത്ത​വ​രെ ആ​ദ​രി​ച്ചു.

കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് വി​ശി​ഷ്ടാ​തി​ഥി​യാ​യ പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു ആ​ദ​രം. മി​ക​ച്ച ഇ​ട​വ​ക​ത​ല ക​ര്‍​ഷ​ക​രാ​യ സ​ണ്ണി ക​ല​യ​ത്തി​നാം​കു​ഴി, കു​ര്യ​ന്‍ തു​മ്പ​ത്താ​ന​ത്ത്, വ​ര്‍​ക്കി പെ​ര​ള​യ്ക്കാ​മ​റ്റ​ത്തി​ല്‍, ലാ​ലു പു​ളി​മൂ​ട്ടി​ല്‍. ജോ​സ​ഫ് നീ​റാം​പു​ഴ, മോ​നി​ക്ക നീ​റാം​പു​ഴ എ​ന്നി​വ​രെ മ​ന്ത്രി പൊ​ന്നാ​ട അ​ണി​യി​ച്ച് മെ​മ​ന്‍റോ ന​ല്‍​കി.

വാ​ഴ​വ​റ്റ-​ഏ​ഴാം​ചി​റ-​മു​ക്കം​കു​ന്ന്-​മേ​പ്പാ​ടി റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. എ​കെ​സി​സി ക​ല്‍​പ്പ​റ്റ മേ​ഖ​ല ഡ​യ​റ​ക്ട​ര്‍ ഫാ. ​ഷി​ജു ഐ​ക്ക​ര​ക്കാ​നാ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി​ത്സ​ണ്‍ കൈ​പ്പെ​ട്ടി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രൂ​പ​ത സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ന്‍ പു​ര​യ്ക്ക​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് കു​ന്ന​ത്ത്, എ​കെ​സി​സി മേ​ഖ​ല സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍, ഷീ​ജ തു​മ്പാ​ന​ത്ത്, ബി​ജു പ​ച്ചി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up