വെങ്ങപ്പള്ളിയില്‍ അക്ഷര പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച ഓണാഘോഷത്തില്‍നിന്ന്.
വെങ്ങപ്പള്ളി: അക്ഷര പബ്ലിക് ലൈബ്രറി ഓണം ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി.പി ഹാരിസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജാസര്‍ പാലക്കല്‍ മുഖ്യപ്രഭാഷണം നടത്തി. 24 വര്‍ഷത്തെ സേവനത്തിനുശേഷം ബിഎസ് എഫില്‍നിന്നു വിരമിച്ച ഹവില്‍ദാര്‍ കെ. സജേഷിനെ ആദരിച്ചു.
പഞ്ചായത്തിലെ മികച്ച കുട്ടിക്കര്‍ഷകയായി തെരഞ്ഞെടുത്ത കൃപ മരിയ, സൈക്ലിംഗില്‍ ദേശീയതലത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയ നിയ സെബാസ്റ്റ്യന്‍, തായ്ക്വാന്‍ഡോ സംസ്ഥാനതല ഗോള്‍ഡ് മെഡല്‍ ജേതാക്കളായ തനവ് കൃഷ്ണ, പ്രിഷ ലക്ഷ്മി, അണ്ടര്‍ 16 ജില്ലാ ഫുട്ബോള്‍ ടീം സെലക്ഷന് ലഭിച്ച മുഹമ്മദ് അമീന് എന്നിവരെ അനുമോദിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം പി. അഞ്ജലി, പഞ്ചായത്ത് അംഗങ്ങളായ ഇ.ടി. സലിം ബാവ, നിജി കുമാരി, എ.എഫ്. ഷേര്‍ലി, സിനി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. കലാകായിക മത്സര വിജയികള്‍ക്ക് സമ്മാനം നല്കി. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് പി.ജി. ആനന്ദകുമാര്‍ ലൈബ്രറി സെക്രട്ടറി സി.വി. അശോകന് എന്നിവർ സംസാരിച്ചു.