x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​നാ​രാ​യ​ണ​ഗു​രു ജ​യ​ന്തി ആഘോഷിച്ചു

വെബ് ഡെസ്ക്
Published: August 29, 2026 03:57 AM IST | Updated: August 29, 2026 03:57 AM IST

ശ്രീ​നാ​രാ​യ​ണ​ഗു​രു ജ​യ​ന്തി​യു​ടെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ ച​ത​യ​ദി​ന ഘോ​ഷ​യാ​ത്ര. -​ദീ​പി

ക​ണ്ണൂ​ർ: ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ ജ​ൻ​മ​ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ നാ​ടെ​ങ്ങും ആ​ഘോ​ഷി​ച്ചു. ക​ണ്ണൂ​രി​ൽ ശ്രീ ​ഭ​ക്തി​സം​വ​ർ​ധി​നി യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ളാ​പ്പ് ശ്രീ​സു​ന്ദ​രേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.

രാ​വി​ലെ ഏ​ഴി​ന് പ​താ​ക ഉ​യ​ർ​ത്തി. ഗു​രു​ദേ​വ ജ​യ​ന്തി​യു​ടെ ഭാ​ഗ​മാ​യി രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ശീ​വേ​ലി എ​ഴു​ന്ന​ള്ള​ത്തും ഉ​ച്ച​ക്ക് ഒ​ന്നി​ന് പാ​യ​സ​വി​ത​ര​ണ​വും ന​ട​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​എ​സ്എ​ൻ പാ​ർ​ക്ക് പ​രി​സ​ര​ത്ത് നി​ന്നും വി​പു​ല​മാ​യ ച​ത​യ ദി​നാ​ഘോ​ഷ​യാ​ത്ര ന​ട​ന്നു. ന​ഗ​രം ചു​റ്റി ഘോ​ഷ​യാ​ത്ര ത​ളാ​പ്പ് ശ്രീ​സു​ന്ദ​രേ​ശ്വ​ര​ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് സാം​സ്കാ​രി​ക സ​മ്മേ​ള​നം ന​ട​ന്നു. ക​ൺ​സ​ൾ​ട്ട​ന്‍റ് സൈ​ക്കോ​ള​ജി​സ്റ്റ് ശ്രീ​ക​ല വി​ദ്യാ​ഭ്യാ​സ​വും ശ്രീ​നാ​രാ​യ​ണ​ഗു​രു​വും വി​ഷ​യ​ത്തി​ൽ ഉ​ദ്ഘാ​ട​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശ്രീ ​ഭ​ക്തി സം​വ​ർ​ധി​നി യോ​ഗം പ്ര​സി​ഡ​ന്‍റ് കെ. ​പി .ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​പി. വി​നോ​ദ് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ജേ​ന്ദ്ര​ൻ, അ​സി. സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ത്സ​ര​പ​രി​പാ​ടി​ക​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള സ​മ്മാ​ന​ദാ​നം എ​സ്.​എ​ൻ വി​ദ്യാ​മ​ന്ദി​ർ പ്രി​ൻ​സി​പ്പ​ൽ സ്മി​ത നി​വാ​സ് നി​ർ​വ​ഹി​ച്ചു.
കേ​ള​കം: കേ​ള​കം മൂ​ർ​ച്ചി​ല​ക്കാ​ട്ട് മ​ഹാ​ദേ​വി ക്ഷേ​ത്ര​ത്തി​ൽ ശ്രീ​നാ​രാ​യ​ണ​ഗു​രു ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. രാ​വി​ലെ ഗു​രു​പൂ​ജ​യോ​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു.​ക്ഷേ​ത്ര ഗു​രു​മ​ന്ദി​ര പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച ച​ത​യ​ദി​ന ഘോ​ഷ​യാ​ത്ര കേ​ള​കം ടൗ​ൺ ചു​റ്റി തി​രി​കെ ഗു​രു​മ​ന്ദി​ര പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം എ​സ്എ​ൻ​ഡി​പി ഇ​രി​ട്ടി യൂ​നി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​ത്രം മേ​ൽ​ശാ​ന്തി നി​ത്യ​ൻ ശാ​ന്തി ഭ​ദ്ര​ദീ​പം കൊ​ളു​ത്തി. ശാ​ഖാ പ്ര​സി​ഡ​ന്‍റ് റോ​യ് പാ​ലോ​ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടി.​കെ. ബാ​ഹു​ലേ​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​മാ​യ​ണ​മാ​സാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​മാ​യ​ണ​പാ​രാ​യ​ണം ന​ട​ത്തി​യ അ​മ്മി​ണി ശ്രീ​ധ​ര​ൻ, വ​യ​നാ​ട് മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മാ​തൃ​കാ​പ​ര​മാ​യ സേ​വ​നം അ​നു​ഷ്ഠി​ച്ച് റീ​ജി​യ​ണ​ൽ ഫ​യ​ർ ഓ​ഫീ​സ​റു​ടെ ഗു​ഡ് സ​ർ​വീ​സ് എ​ൻ​ട്രി നേ​ടി​യ വി.​കെ. ശ്രീ​നി​വാ​സ​ൻ, എ​ൻ.​എ​സ്. വൈ​ശാ​ഖ്കു​മാ​ർ, കെ.​ആ​ർ. രാ​ഹു​ൽ, കെ.​ജെ. വി​നീ​ത് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.​ഓ​ണം-​ശ്രീ​നാ​രാ​യ​ണ​ഗു​രു ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് ച​ട​ങ്ങി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ച​ത​യ​സ​ദ്യ​യും ന​ട​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up