x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഷ്ട​മാ​യ​ത് നാ​ടി​ന്‍റെ സേ​വ​ക​നാ​യ ആ​ദ്യ​കാ​ല ഗു​രു​നാ​ഥ​നെ

വെബ് ഡെസ്ക്
Published: August 29, 2026 04:10 AM IST | Updated: August 29, 2026 04:10 AM IST

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ടി.​എം. സേ​വ്യ​റി​ന്‍റെ മൃ​ത​ദേ​ഹം പ​യ്യാ​വൂ​ർ ബ​സ്‌ സ്റ്റാ​ൻ​ഡി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന്

പൈ​സ​ക്ക​രി: തു​ടി​യ​ൻ​പ്ലാ​ക്ക​ൽ ടി.​എം. സേ​വ്യ​റി​ന്‍റെ വേ​ർ​പാ​ടോ​ടെ ന​ഷ്ട​മാ​യ​ത് നാ​ടി​ന്‍റെ സേ​വ​ക​നും പൈ​സ​ക്ക​രി​യി​ലെ ആ​ദ്യ​കാ​ല ഗു​രു​നാ​ഥ​നു​മാ​യ മ​ഹ​ദ്‌​വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഉ​ട​മ​യെ​യാ​ണ്. തി​രു​വി​താം​കൂ​റി​ൽ​നി​ന്ന് 1952 ൽ ​മ​ല​ബാ​റി​ലെ പൈ​സ​ക്ക​രി​യി​ലെ​ത്തി​യ സേ​വ്യ​ർ 1955 ൽ ​ക​ണ്ണൂ​ർ ഗ​വ. ട്രെ​യി​നിം​ഗ് സ്‌​കൂ​ളി​ൽ നി​ന്ന് അ​ധ്യാ​പ​ന പ​രി​ശീ​ല​നം നേ​ടി​യ​ശേ​ഷം പൈ​സ​ക്ക​രി സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്‌​കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യി ഔ​ദ്യോ​ഗി​ക ജീ​വി​ത​മാ​രം​ഭി​ച്ചു. 32 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം 1987 ൽ ​ച​ന്ദ​ന​ക്കാം​പാ​റ ചെ​റു​പു​ഷ്‌​പ സ്‌​കൂ​ളി​ൽ മു​ഖ്യാ​ധ്യാ​പ​ക​നാ​യി ചു​മ​ത​ല​യേ​റ്റ സേ​വ്യ​ർ 1990 ലാ​ണ് സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച​ത്.

അ​ധ്യാ​പ​ന ജോ​ലി​ക്കൊ​പ്പം നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​ദ്ദേ​ഹം മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. 1972 ൽ ​പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് നി​ല​വി​ൽ വ​ന്ന​പ്പോ​ൾ സ​ർ​ക്കാ​ർ നി​യ​മി​ച്ച മൂ​ന്ന് അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​യി ആ​റ് വ​ർ​ഷ​ത്തോ​ളം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. 1979 ൽ ​ന​ട​ന്ന പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച സേ​വ്യ​ർ അ​ടു​ത്ത അ​ഞ്ച് വ​ർ​ഷം കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഈ ​കാ​ല​യ​ള​വി​ൽ പൈ​സ​ക്ക​രി​യി​ൽ വാ​യ​ന​ശാ​ല, ഗ​വ.​ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി, മൃ​ഗാ​ശു​പ​ത്രി എ​ന്നി​വ സ്ഥാ​പി​ക്കാ​നാ​യി. കൂ​ടാ​തെ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം, റ​ബ​ർ ക​ർ​ഷ​ക സം​ഘം എ​ന്നി​വ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

പ​യ്യാ​വൂ​രി​ൽ ഐ​ക്യ​നാ​ണ​യ സം​ഘം തു​ട​ങ്ങാ​നും മു​ഖ്യ​പ​ങ്കാ​ളി​യാ​യി. നാ​ല് പ​തി​റ്റാ​ണ്ടി​ലേ​റെ പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള വി​വി​ധ ക​മ്മി​റ്റി​ക​ളി​ൽ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​രു​ന്നു. പൈ​സ​ക്ക​രി​യി​ൽ കേ​ര​ള സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം യൂ​ണി​റ്റ് തു​ട​ങ്ങി​യ നാ​ൾ മു​ത​ൽ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ബ്ലോ​ക്ക് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എ​ന്നീ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചു. എ​ക്കാ​ല​വും സ​ജീ​വ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന സേ​വ്യ​ർ പ​യ്യാ​വൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യും ബ്ലോ​ക്ക്, ജി​ല്ലാ ക​മ്മി​റ്റി​ക​ളി​ൽ അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up