x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ആ​ല​ക്കോ​ട് മേ​ഖ​ല വാ​ർ​ഷി​കം ന​ട​ത്തി

വെബ് ഡെസ്ക്
Published: August 29, 2026 04:07 AM IST | Updated: August 29, 2026 04:07 AM IST

ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ആ​ല​ക്കോ​ട് മേ​ഖ​ല കൗ​ൺ​സി​ലും വാ​ർ​ഷി​ക​വും അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സു​നി​ൽ ചെ​ന്നി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ആ​ല​ക്കോ​ട്: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ആ​ല​ക്കോ​ട് മേ​ഖ​ല കൗ​ൺ​സി​ലും വാ​ർ​ഷി​ക​വും കാ​ർ​ത്തി​ക​പു​രം ശാ​ഖ​യി​ൽ ന​ട​ത്തി.

വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് മി​നി ക​ടാ​ശേ​രി​യി​ൽ പ​താ​ക ഉ​യ​ർ​ത്തി. കൗ​ൺ​സി​ൽ യോ​ഗം അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സു​നി​ൽ ചെ​ന്നി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​നി ക​ടാ​ശേ​രി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​അ​നീ​ഷ് കു​ള​ത്ത​റ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദേ​ശീ​യ പ്ര​തി​നി​ധി ജെ​സി ഷി​ജി വ​ട്ട​ക്കാ​ട്ട്, ജൂ​ണി​യ​ർ പ്ര​സി​ഡ​ന്‍റ് അ​ലോ​ണ വ​ട്ട​മ​ല, സി​സ്റ്റ​ർ ഹെ​ല​ൻ, ഷി​ജോ പു​തു​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫാ. ​ജോ​മോ​ൻ ഒ​എ​ഫ്എം ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സ് ന​യി​ച്ചു. വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മി​ക​ച്ച ശാ​ഖ​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജ​യ​ഗി​രി, കാ​ർ​ത്തി​ക​പു​രം, കു​ട്ടാ​പ​റ​മ്പ്, പ​ര​പ്പ, അ​രി​വി​ള​ഞ്ഞ​പൊ​യി​ൽ ശാ​ഖ​ക​ളാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ​ത്. അ​ൽ​ഫോ​ൻ​സാ ക്വി​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ജ​യ് ജ​വാ​ൻ ജ​യ് കി​സാ​ൻ പു​ര​സ്കാ​രം റെ​ജി കാ​ലാ​പ​റ​മ്പി​ൽ, ലി​യോ കാ​ക്ക​ത്തു​രു​ത്തേ​ൽ എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി.

വി​വി​ധ ശാ​ഖ​ക​ളി​ൽ നി​ന്നു​ള്ള കു​ഞ്ഞു​മി​ഷ​ന​റി​മാ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജി​തി​ൻ വ​യ​ലു​ങ്ക​ൽ വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. നൂ​റു​ക​ണ​ക്കി​ന് കു​ഞ്ഞു​മി​ഷ​ന​റി​മാ​ർ അ​ണി​നി​ര​ന്ന റാ​ലി കാ​ർ​ത്തി​ക​പു​രം ടൗ​ണി​ൽ ന​ട​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up