കാട്ടുപന്നികളുടെ ആക്രമണത്തിൽ മൂരിക്കടവ് പ്രദേശത്ത് വാഴകൃഷി നശിച്ച നിലയിൽ.
മണക്കടവ്: കാട്ടുപന്നികളുടെ ആക്രമണത്തിൽ മണക്കടവ്-മൂരിക്കടവിൽ വ്യാപകമായി വാഴകൃഷി നശിച്ചു. അടയ്ക്കാപ്പാറ തോമസ്, അറയ്ക്കൽ ജോസഫ് എന്നിവരുടേതുൾപ്പെടെ 600 ഓളം വാഴകളാണ് കാട്ടുപന്നികൾ കൂട്ടമായെത്തി നശിപ്പിച്ചത്. മറ്റു കൃഷികൾ നശിച്ചതോടെ വാഴകൃഷി മാത്രമാണ് ഈ പ്രദേശത്തെ കർഷകരുടെ പ്രധാന വരുമാനമാർഗം. രണ്ടു മാസം മാത്രം പ്രായമായ വാഴകളായതിനാൽ ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കില്ല. ഇതോടെ കർഷകർക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്.
കാട്ടുപന്നികൾ കൃഷി നശിപ്പിച്ച പ്രദേശങ്ങൾ ഉദയഗിരി പഞ്ചായത്തംഗം ബേബി കോയിക്കലിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു.
കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്നും കാട്ടുപന്നികളുടെ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
Tags : NattuVishesham DistrictNews