പ്രതീകാത്മക ചിത്രം
കൊയിലാണ്ടി: പൊയില്‍ക്കാവിലെ ഓട്ടോ തൊഴിലാളിയായ ഏഴു കുടിക്കല്‍ പ്രസാദിനെ ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് ഓട്ടോ കോർഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊയില്‍ക്കാവില്‍ ഓട്ടോ തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കി.
തിരുവോണദിവസം പ്രസാദിന്റെ ഓട്ടോയും മറ്റൊരു വണ്ടിയും കൂട്ടി ഇടിച്ചു ഉണ്ടായ അപകടത്തെ തുടര്‍ന്ന് പരിക്കുപറ്റിയ ആളെ കാണാന്‍ കൊയിലാണ്ടി താലൂക്ക് ഗവണ്മെന്റ് ആശുപത്രിയില്‍ എത്തിയപ്പോള്‍ പ്രസാദിനെയും ഭാര്യയെയും മകനെയും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അവര്‍ ആരോപിച്ചു.
കോര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി ഷാജി, തിലകന്, ശിവന് എന്നിവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്കി.
ഓട്ടോ തൊഴിലാളിയെ മര്‍ദ്ദിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും, അല്ലാത്തപക്ഷം സമരം കൂടുതല്‍ ശക്തമാക്കുമെന്നും അവര്‍ സൂചന നല്കി.
Tags : Nattuvishesham DistrictNews DeepikaNews Auto-rickshaw