x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ളി​യ​ണ്ണൂ​ര്‍ ച​ല്ലി നെ​ല്‍​കൃ​ഷി വി​ക​സ​ന പ​ദ്ധ​തി പ്ര​ദേ​ശം മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു

വെബ് ഡെസ്ക്
Published: August 29, 2026 04:05 AM IST | Updated: August 29, 2026 04:05 AM IST

വെ​ളി​യ​ണ്ണൂ​ര്‍ ച​ല്ലി നെ​ല്‍​കൃ​ഷി വി​ക​സ​ന പ​ദ്ധ​തി പ്ര​ദേ​ശം മ​ന്ത്രി ടി. ​സി​ദ്ദി​ഖ് സ​ന്ദ​ര്‍​ശി​ക്കു​ന്നു

കൃ​ഷി വ​കു​പ്പി​ന്‍റെ പ​ദ്ധ​തി കൂ​ടി സം​യോ​ജി​പ്പി​ച്ച് വി​പു​ല​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്ന് മ​ന്ത്രി

കൊ​യി​ലാ​ണ്ടി: ന​ടേ​രി വെ​ളി​യ​ണ്ണൂ​ര്‍ ച​ല്ലി നെ​ല്‍​കൃ​ഷി വി​ക​സ​ന പ​ദ്ധ​തി പ്ര​ദേ​ശം കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് സ​ന്ദ​ര്‍​ശി​ച്ചു. മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ന​ട​ക്കു​ന്ന 20.70 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി മ​ന്ത്രി വി​ല​യി​രു​ത്തി. ഇ​തി​നൊ​പ്പം കൃ​ഷി വ​കു​പ്പി​ന്‍റെ പ​ദ്ധ​തി കൂ​ടി സം​യോ​ജി​പ്പി​ച്ച് വി​പു​ല​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മ​ത്സ്യം വ​ള​ര്‍​ത്ത​ല്‍, ജൈ​വ കൃ​ഷി, ഫാം ​ടൂ​റി​സം, ക​ന്നു​കാ​ലി വ​ള​ര്‍​ത്ത​ല്‍, ജൈ​വ വ​ള നി​ര്‍​മാ​ണം എ​ന്നി​വ ന​ട​പ്പാ​ക്കും.

പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​യി​രി​ക്കും പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കു​ക. ഇ​തി​നാ​യി കൃ​ഷി, മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പു​ക​ള്‍, ക​ര്‍​ഷ​ക​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ വി​പു​ല​മാ​യ യോ​ഗം പ​ത്തു​ദി​വ​സ​ത്തി​ന​കം വി​ളി​ച്ചു​ചേ​ര്‍​ക്കും. വെ​ളി​യ​ണ്ണൂ​ര്‍ ച​ല്ലി​യി​ലും നാ​യാ​ട​ന്‍ പു​ഴ സം​ര​ക്ഷ​ണ​ത്തി​നു​മു​ള്ള പ്ര​വൃ​ത്തി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

അ​ഡ്വ. കെ. ​പ്ര​വീ​ണ്‍ കു​മാ​ര്‍ എം​എ​ല്‍​എ, കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി.​ടി. ബി​ന്ദു, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ.​പി. സു​ധീ​ഷ്, ര​മ്യ പ​ണ്ടാ​ര​ക്ക​ണ്ടി, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ വി​ജ​യ​ല​ക്ഷ്മി പൈ​ത്തൊ​ടി, കെ.​കെ. ഭാ​വ​ന, കെ.​കെ. ഹൈ​റു​ന്നീ​സ, ലാ​ലി​ഷ പു​തു​ക്കു​ടി, ല​ത കെ. ​അ​പ​ര്‍​ണ, റാ​ഷി​ദ് മു​ത്താ​മ്പി, പി.​ടി. ഉ​മേ​ന്ദ്ര​ന്‍, പി.​ടി. സു​രേ​ന്ദ്ര​ന്‍, കൃ​ഷി അ​സി. ഡ​യ​റ​ക്ട​ര്‍ വി.​പി. ന​ന്ദി​ത, പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍, ക​ര്‍​ഷ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ അ​നു​ഗ​മി​ച്ചു.
വെ​ളി​യ​ന്നൂ​ര്‍ ച​ല്ലി നെ​ല്‍​കൃ​ഷി പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ 279.78 ഹെ​ക്ട​ര്‍ പാ​ട​ശേ​ഖ​രം നെ​ല്‍​കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​കും. ഇ​തി​ല്‍ 70 ശ​ത​മാ​നം നെ​ല്‍​കൃ​ഷി​ക്കും ബാ​ക്കി ഭാ​ഗം ഫാം ​ടൂ​റി​സം പ​ദ്ധ​തി​ക്കും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചെ​റോ​ല്‍​താ​ഴ, മൂ​ഴി​ക്ക​ല്‍​താ​ഴെ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​പ്പു​വെ​ള്ള പ്ര​തി​രോ​ധ ത​ട​യ​ണ​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. തെ​ക്ക​ന്‍ ച​ല്ലി, വ​ട​ക്ക​ന്‍ ച​ല്ലി, ഒ​റ​വി​ങ്ക​ല്‍ താ​ഴ, ഒ​റ്റ​ക്ക​ണ്ടം ഖാ​ദി, ഒ​ല്ലാ​ച്ചേ​രി​ത്താ​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ട്രാ​ക്ട​ര്‍ വേ ​നി​ര്‍​മാ​ണ​വും പൂ​ര്‍​ത്തി​യാ​യി. ന​മ്പൂ​രി​ക്ക​ണ്ടി താ​ഴ, ചെ​റോ​ല്‍​താ​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​മ്പ്ഹൗ​സ് നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ ഉ​യ​ര്‍​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ ജ​ല​സം​ഭ​ര​ണ​ത്തി​നാ​യി ചെ​റു​കു​ള​ങ്ങ​ളും നി​ര്‍​മി​ക്കു​ന്നു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews paddy

Recent News

Corehub Up