x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മൃ​ത് പ​ദ്ധ​തി​യി​ല്‍ ഫ​റോ​ക്ക് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന് പു​തി​യ മു​ഖം

വെബ് ഡെസ്ക്
Published: August 29, 2026 04:08 AM IST | Updated: August 29, 2026 04:08 AM IST

ന​വീ​ക​രി​ച്ച ഫ​റോ​ക്ക് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ.

കോ​ഴി​ക്കോ​ട്: ഫ​റോ​ക്ക് ന​വീ​ക​ര​ണ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി ഫ​റോ​ക്ക് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ.​അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 10.68 കോ​ടി ചെ​ല​വ​ഴി​ച്ച്‌ ര​ണ്ട്‌ ഘ​ട്ട​ങ്ങ​ളി​ലാ​യാ​യി​രു​ന്നു ന​വീ​ക​ര​ണം.

പ്ര​ധാ​ന നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്‌. ചെ​റി​യ മി​നു​ക്കു​പ​ണി​ക​ളാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. സ്‌​റ്റേ​ഷ​ന്‍റെ പ്ര​ധാ​ന കെ​ട്ടി​ടം ഭാ​ഗി​ക​മാ​യി പൊ​ളി​ച്ച് വി​ശാ​ല​മാ​യ​രീ​തി​യി​ൽ പു​തു​ക്കി​പ്പ​ണി​തു​ക​ഴി​ഞ്ഞു.

ഇ​രു പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്കും മു​ഴു​വ​ൻ മേ​ൽ​ക്കൂ​ര​യും ഇ​രി​പ്പി​ട​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​രു​ഭാ​ഗ​ത്തും ലി​ഫ്റ്റ് സൗ​ക​ര്യം, ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ൽ കൂ​ടു​ത​ൽ ഇ​രി​പ്പി​ട​ങ്ങ​ൾ, ശീ​തീ​ക​രി​ച്ച കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ള്‍, വി​ശാ​ല​മാ​യ പാ​ര്‍​ക്കിം​ഗ് ഏ​രി​യ, മേ​ൽ​ക്കൂ​ര​യോ​ടെ വാ​ഹ​ന പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം, വി​ഐ​പി ലോ​ഞ്ച്, റി​ട്ട​യ​റിം​ഗ് റൂം, ​ഡി​സ്‌​പ്ലേ സം​വി​ധാ​ന​ങ്ങ​ൾ, വാ​ട്ട​ർ ബൂ​ത്തു​ക​ൾ, മൊ​ബൈ​ൽ ചാ​ർ​ജി​ങ് പോ​യി​ന്‍റു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ന​വീ​ക​ര​ണ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്‌.​കൂ​ടാ​തെ, സ്റ്റേ​ഷ​ൻ പ്ര​വേ​ശ​ന ക​വാ​ടം ഡ്രെ​യ്നേ​ജ് ഉ​ൾ​പ്പെ​ടു​ത്തി വീ​തി​കൂ​ട്ടു​ക​യും വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശി​ക്കാ​ൻ വീ​തി​യേ​റി​യ റോ​ഡും നി​ർ​മി​ച്ചു.

പ​രി​സ​രം ചെ​ടി​ക​ൾ പി​ടി​പ്പി​ച്ച് ഭം​ഗി​യാ​ക്കി​യി​ട്ടു​മു​ണ്ട്. സ്റ്റേ​ഷ​ന്‍റെ ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ഭാ​ഗ​ത്ത് ഫ​റോ​ക്കി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​കം പ്ര​ക​ട​മാ​ക്കു​ന്ന ചി​ത്ര​ങ്ങ​ളും വ​ര​ച്ചി​ട്ടു​ണ്ട്.​ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം, മ​ല​ബാ​റി​ലെ പ്ര​ധാ​ന വ്യ​വ​സാ​യ മേ​ഖ​ല​യാ​യ ചെ​റു​വ​ണ്ണൂ​ർ ന​ല്ല​ളം, ബേ​പ്പൂ​ർ തു​റ​മു​ഖം, കി​ൻ​ഫ്ര വ്യ​വ​സാ​യ പാ​ർ​ക്ക്, സൈ​ബ​ർ പാ​ർ​ക്ക് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല, എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കെ​ല്ലാം പോ​കാ​ൻ നി​ര​വ​ധി പേ​രാ​ണ്‌ ഫ​റോ​ക്ക് റെ​യി​ൽ​വേ സ്റ്റേ​ഷ​നെ ആ​ശ്ര​യി​ക്കു​ന്ന​ത്‌.

Tags : Nattuvishesham DistrictNews DeepikaNews Railway Station

Recent News

Corehub Up