കാർ വീടാക്കി ഒരു മാസക്കാലം 15 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച കുടുംബത്തെ ആദരിച്ചപ്പോൾ.
തൃശൂർ: കാർ വീടാക്കി ഒരു മാസക്കാലം ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലെ വൈവിധ്യങ്ങൾ കണ്ട് മനസിലാക്കിയ കുടുംബത്തെ തൃശൂർ ജില്ലാ അക്ഷയ സംരംഭക കൂട്ടായ്മ ആദരിച്ചു. സുനിൽ സൂര്യ , ഭാര്യ രതി സുനിൽ, മക്കളായ പി.എസ്. ആകാശ്, ശ്വേത എസ്. കുമാർ, ബന്ധുവായ അംബരീഷ് എന്നിവരാണ് ഒന്നിച്ച് യാത്രചെയ്തത്. ഒരു മാസക്കാലം കൊണ്ട് 9000 ത്തിൽ പരം കിലോമീറ്റർ ഇവർ പിന്നിട്ടു.
പാലയ്ക്കലിൽ അക്ഷയ കേന്ദ്രവും ഫോട്ടോഗ്രാഫി സ്റ്റുഡിയോയും നടത്തുന്ന ഈ കുടുംബം സ്ഥാപനങ്ങൾ പൂർണമായും ജീവനക്കാരെ ഏല്പിച്ചാണ് യാത്രപോയത്. എ.ഡി. ജയൻ, എസ്. ഷിജിൽ കുമാർ, ജയപ്രകാശ് മഠത്തിൽ, എം.ജെ. സിജോ, എ.ജി. പ്രവീൺ, എ.ടി. റഫീക്ക്, എം.പി. ഉണ്ണി, പി.കെ. ഷീല, സിനി ജോസ് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Local News family surrounds India