x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്പു​ഴ ജി​ല്ല സ​പ്‌​ത​തി​യി​ലേ​ക്ക്


Published: August 17, 2026 06:12 AM IST | Updated: August 17, 2026 06:12 AM IST

ച​മ്പ​ക്കു​ളം: ന​മ്മു​ടെ ആ​ല​പ്പു​ഴ​ക്ക് ഇ​ത് സ​പ്‌​ത​തി വ​ർ​ഷം. 1957 ഓ​ഗ​സ്റ്റ് 17 ന് ​രൂ​പീ​കൃ​ത​മാ​യ ജി​ല്ല ഇ​ന്ന് 70-ാം വ​യ​സി​ലേ​ക്ക് ക​ട​ക്കു​ന്നു. വൈ​വി​ധ്യ​ങ്ങ​ളു​ടെ പ​റു​ദീ​സ​യാ​ണ് ആ​ല​പ്പു​ഴ.
ആ​ല​പ്പു​ഴ​യി​ൽ ആ​റ് താ​ലൂ​ക്കു​ക​ളി​ലാ​യി 93 വി​ല്ലേ​ജു​ക​ളാ​ണു​ള്ള​ത്.  ഇ​രു​പ​ത്ത​ഞ്ചു ല​ക്ഷ​ത്തോ​ളം ജ​ന​ങ്ങ​ൾ. ജ​ന​സാ​ന്ദ്ര​ത​യി​ൽ മു​ന്നി​ലും ജ​ന​നനി​ര​ക്കി​ൽ ഏ​റ്റ​വും പി​ന്നി​ലും നി​ല്ക്കു​ന്ന ജി​ല്ല.  ബ്രി​ട്ടീ​ഷ് വൈ​സ്രോ​യി ക​ഴ്സ​ൺ പ്ര​ഭു കി​ഴ​ക്കി​ന്‍റെ വെ​നീ​സ് എ​ന്ന് പേ​ര് ന​ല്കി​യ കേ​ര​ള​ത്തി​ലെ ‍ഏ​റ്റ​വും ചെ​റി​യ ജി​ല്ല.

സ​മു​ദ്ര​നി​ര​പ്പി​നേ​ക്കാ​ൾ മൂ​ന്നു മു​ത​ൽ ഒ​ന്പ​ത് അ​ടി​വ​രെ താ​ഴ്ച​യി​ൽ കൃ​ഷി ന​ട​ത്തു​ന്ന കു​ട്ട​നാ​ട് ഉ​ൾ​പ്പെ​ടു​ന്ന ജി​ല്ല. രാ​ജാ​ക്ക​ൻ​മാ​രു​ടെ പ​ട​യോ​ട്ട​ത്തി​ന്‍റെ ച​രി​ത്ര​ങ്ങ​ളും ക്ഷേ​ത്ര ച​രി​ത്ര​ങ്ങ​ളും കൊ​ണ്ട് സ​മ്പ​ന്ന​മാ​യ നാ​ട്.

കു​ത്തി​യോ​ട്ട​ത്തി​ന്‍റെ ഓ​ണാ​ട്ടു​ക​ര ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശം. കൊ​യ്ത്തു​പാ​ട്ടും ഞാ​റ്റ​ടി​പ്പാ​ട്ടും ഈ​ണ​മി​ടു​ന്ന നാ​ട്. വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​ണ് കു​ട്ട​നാ​ടും ആ​ല​പ്പു​ഴ​യും. ക​ർ​ഷ​ക സ​മ​ര​ങ്ങ​ളും ക​ർ​ഷ​ക​പ്ര​സ്ഥാ​ന​ങ്ങ​ളും രൂ​പ​മെ​ടു​ത്ത വി​പ്ല​വ സ്മ​ര​ണ ഉ​യ​ർ​ത്തു​ന്ന പു​ന്ന​പ്ര​യും വ​യ​ലാ​റും ഉ​ൾ​പ്പെ​ടു​ന്ന സ​മ​ര​ഭൂ​മി.

16 നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി ക്രൈ​സ്ത​വവി​ശ്വാ​സം വേ​രോ​ടി​യ, കു​ട്ട​നാ​ട്ടി​ലെ ഏ​റ്റ​വും പു​രാ​ത​ന ക്രൈ​സ്ത​വ ദേവാ​ല​യം (ച​മ്പ​ക്കു​ളം ) സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ലം. മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ മൂ​ല​ക്കാ​ഴ്ച ഒ​രു​ക്കു​ന്ന നാ​ട്. പു​ഞ്ച നി​ല​ത്തി​ലും ക​രി​നി​ല​ത്തി​ലും ക​ന​കം വി​ള​യി​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ നാ​ട്. തോ​ടു​ക​ളും ന​ദി​ക​ളും കാ​യ​ലു​ക​ളും നെ​ൽ​വ​യ​ലു​ക​ളും തെ​ങ്ങി​ൽ തോ​പ്പു​ക​ളും നീ​ണ്ട ക​ട​ലോ​ര​വു​മാ​യി സു​ന്ദ​രി​യാ​ണ് ആ​ല​പ്പു​ഴ.

വാ​ണി​ജ്യ പ്ര​മു​ഖ​നും തി​രു​വി​താം​കൂ​ർ കൊ​ട്ടാ​ര​ത്തി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​മാ​യി​രു​ന്ന ത​ച്ചി​ൽ മാ​ത്തു​ത​ര​ക​ൻ വ്യാ​പാ​രം ന​ട​ത്തി​യി​രു​ന്ന​തും ഇ​വി​ടെ​യാ​ണ്.  കാ​യ​ലി​ന്‍റെ ആ​ഴ​ങ്ങ​ളി​ൽ ചി​റ​പി​ടി​ച്ച് കാ​യ​ൽ നി​ല​ങ്ങ​ൾ കു​ത്തി​യെ​ടു​ത്ത പ​ള്ളി​ത്താ​നം ലൂ​ക്ക, മ​ത്താ​യി​മാ​രു​ടെയും മു​രി​ക്ക​ന്‍റെയും വി​യ​ർ​പ്പു​വീ​ണ നാ​ടാ​ണ് ആ​ല​പ്പു​ഴ.

   ജൈ​ന​ക്ഷേ​ത്ര​വും ഗു​ജ​റാ​ത്തി തെ​രു​വും ഒ​രു കാ​ല​ത്ത് ഇ​വി​ടെ എ​ത്തി​യി​രു​ന്ന വ​ട​ക്കേ ഇ​ന്ത്യ​ൻ വ്യാ​പാ​രി​ക​ളു​ടെ ച​രി​ത്രം പ​റ​യു​ന്ന​വ​യാ​ണ്. മു​ല്ല​യ്ക്ക​ൽ, കി​ട​ങ്ങാം​പ​റ​മ്പ് ക്ഷേ​ത്ര​ങ്ങ​ളും അ​വി​ട​ത്തെ ചി​റ​പ്പ് ഉ​ത്സ​വ​വും ആ​ല​പ്പു​ഴ​യു​ടെ ഹൃ​ദ​യ​ത്തു​ടി​പ്പു​ക​ളാ​ണ്. അ​മ്പ​ല​പ്പു​ഴ​ക്ഷേ​ത്ര​വും ക​രു​മാ​ടി​കു​ട്ട​നും എ​ട​ത്വ പ​ള്ളി​യും കാ​യം​കു​ളം കൊ​ട്ടാ​ര​വും ച​രി​ത്രം തീ​ർ​ത്ത ആ​ല​പ്പു​ഴ.

പ്രാ​ചീ​നകാ​ലം മു​ത​ൽ ആ​ല​പ്പു​ഴ​യ്ക്ക് ഗ്രീ​സ്, റോം ​തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളു​മാ​യി വ്യാ​പാ​ര ബ​ന്ധം നി​ല​നി​ന്നി​രു​ന്ന​താ​യി ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തു​ന്നു. ക​ട​ലി​ന്‍റെയും അ​തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന പ​ര​സ്പ​ര​ബ​ന്ധാ​യ ന​ദി​ക​ളു​ടെ​യും ക​നാ​ലു​ക​ളു​ടെ​യും​നാ​ട്. 20-ാം നൂ​റ്റാ​ണ്ടി​ൽ കൊ​ച്ചി തു​റ​മു​ഖം രൂ​പ​പ്പെ​ടു​ന്ന​ത് വ​രെ അ​റ​ബി​ക്ക​ട​ലി​ന്‍റെ തീ​ര​ത്തെ പ്ര​ധാ​ന തു​റ​മു​ഖ​മാ​യി​രു​ന്നു  ആ​ല​പ്പു​ഴ.

കി​ഴ​ക്കി​ന്‍റെ വെ​നീ​സ് എ​ന്ന് വി​ളി​ക്ക​പ്പെ​ടാ​ൻ ഏ​റ്റ​വും യോ​ഗ്യ​മാ​യ ന​ഗ​രം ആ​ല​പ്പു​ഴ ത​ന്നെ​യെ​ന്ന് ഈ ​ന​ഗ​ര​ത്തി​ലെ തോ​ടു​ക​ളും പാ​ല​ങ്ങ​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ക​ട​ലി​ന്‍റെയും കാ​യ​ലി​ന്‍റെയും സൗ​ന്ദ​ര്യ​ത്തോ​ടൊ​പ്പം വാ​ട​ക​നാ​ൽ, കൊ​മേ​ഴ്സ്യ​ൽ ക​നാ​ൽ, ചേ​ർ​ത്ത​ല ക​നാ​ൽ, എ​സി ക​നാ​ൽ തു​ട​ങ്ങി നി​ര​വ​ധി ക​നാ​ലു​ക​ളു​ടെ നാ​ട്. 

ക​ല്ലു​പാ​ലം, ഇ​രു​മ്പ് പാ​ലം, ക​ണ്ണ​ൻ വ​ർ​ക്കി​പാ​ലം, ശ​വ​ക്കോ​ട്ട പാ​ലം, ക​റു​ത്ത കാ​ളി പാ​ലം, തു​ണി പൊ​ക്കി പാ​ലം, മു​പ്പാ​ലം, ചു​ങ്ക​പ്പാ​ലം തു​ട​ങ്ങി​യ പാ​ല​ങ്ങ​ൾ ഈ ​ന​ഗ​ര​ത്തി​ന് മാ​റ്റ് കൂ​ട്ടു​മ്പോ​ൾ പാ​ല ങ്ങ​ൾ കൊ​ണ്ട് ബ​ന്ധി​ത​മാ​യ കാ​യ​ലു​ക​ളും പു​ഴ​ക​ളും ആ​ല​പ്പു​ഴ ജി​ല്ല​യെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്നു. മു​ൻ​പ് നാ​ട്ടി​ലെ പാ​ല​ങ്ങ​ളെ​ല്ലാം ത​ടി​കൊ​ണ്ട് നി​ർ​മി​ച്ച​വ​യാ​യി​രു​ന്നു. എ​ന്നാ​ൽ, കാ​ല​ക്ര​മേ​ണ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യി​ലാ​യി നി​ർ​മാ​ണം.

K-Rail Survey

Tags : nattu vishesham Alappuzha District Week

Recent News

Corehub Up