വിശുദ്ധ അൽഫോൻസാമ്മ
കുടമാളൂർ: വിശുദ്ധ അൽഫോൻസ ജ്ഞാനസ്നാനം സ്വീകരിച്ച മാമ്മോദീസ തൊട്ടിയിൽ ഒക്ടോബർ 12ന് സമൂഹമാമ്മോദീസ നടക്കും. കുടമാളൂർ പള്ളിയിൽ ഒക്ടോബർ 10 മുതൽ 12 വരെയാണ് വിശുദ്ധ അൽഫോൻസാമ്മയുടെ നാമകരണ തിരുനാൾ ആചരിക്കുന്നത്. നാമകരണ ദിവസമായ ഒക്ടോബർ 12നാണ് സമൂഹമാമ്മോദീസ നൽകുന്നത്. വിവരങ്ങൾക്ക്: 8547589464.