മുക്കം: മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് മുക്കം നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഖിലകേരള കബഡി മത്സരം കായികപ്രേമികൾക്ക് ആവേശമായി. മണാശേരി ഗവ. യുപി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് മത്സരങ്ങൾ നടന്നത്. എംഎൽഎ സി.കെ. കാസിം മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
മുക്കം നഗരസഭാ ചെയർപേഴ്സൺ കെ.പി. ചാന്ദ്നി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിവിധ ജില്ലകളിൽ നിന്നായി ഇരുപത്തിമൂന്നോളം പുരുഷ വനിതാ ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചത്.
കാരശേരി പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൾ അക്ബർ, മലബാർ റിവർ ഫെസ്റ്റിവൽ സംഘടക സമിതി ഭാരവാഹികളായ ബോസ് ജേക്കബ്, അജു ഇമ്മാനുവൽ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ അസീസ് വാർപ്പിൽ, കെ.പി. ബിന്ദു, ഭവന വിനോദ്, റാഷിദ് കുന്നത്ത്, മനീഷ ഉള്ളാട്ടിൽ, നഗരസഭ കൗൺസിലർമാരായ ഷെരീഫ് വെണ്ണക്കോട്, വി. ഗിരിജ, മുഹമ്മദ് നസീം, നഗരസഭ സെക്രട്ടറി കൃഷ്ണ ഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.