ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ ദീപം മേഖലാ ഡയറക്ടര്‍ ഫാ. ജോസഫ് മുണ്ടുവേലിലിന് കൈമാറുന്നു.
ചങ്ങനാശേരി: ചങ്ങനാശേരി മേഖല ചെറുപുഷ്പ മിഷന് ലീഗിന്റെ നേതൃത്വത്തിലുള്ള അല്‍ഫോന്‍സാ തീര്‍ഥാടനത്തിന് ഒരുക്കമായുള്ള ദീപശിഖ- ഛായാചിത്ര പ്രയാണം കത്തീഡ്രല്‍ പള്ളിയില്നിന്നാരംഭിച്ചു. ചെറുപുഷ്പ മിഷന്‍ലീഗിന് അംഗീകാരവും ആശീര്‍വാദവും നല്കിയ മാര്‍ ജയിംസ് കാളാശേരി, ധന്യന്‍ മാര്‍ തോമസ് കുര്യാളശേരി, ദൈവദാസന് മാര്‍ മാത്യു കാവുകാട്ട് എന്നിവരുടെ കബറിടത്തില്‍നിന്ന് ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ ദീപം തെളിച്ച് മേഖലാ ഡയറക്ടര്‍ ഫാ. ജോസഫ് മുണ്ടുവേലിലിന് കൈമാറി.
,മേഖലയിലെ എല്ലാ ശാഖകളിലും ദീപശിഖാ ഛായാചിത്ര പ്രയാണത്തിനു സ്വീകരണം നല്കി. ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ കാര്‍മല്‍ എഫ്സിസി, പ്രസിഡന്റ് ജോഹാന്‍ മജോ, സെക്രട്ടറി ഒഫേല് ബിനോയി കുര്യന്, സ്റ്റാനി ടി.എം, ജോയല്‍ ജോസഫ്, ജോസുകുട്ടി കുട്ടംപേരൂര്‍, ജോണ്സണ് കാഞ്ഞിരക്കാട്ട്, ജോണ്സണ് പെരുമ്പായില്‍, ടിന്റോ സെബാസ്റ്റ്യന്‍, ബിജു തോപ്പില്‍, കെ.പി. മാത്യു, സണ്ണി തോമസ്, ജൂലി വര്‍ഗീസ്, റോണി ജോസഫ്, സോണിയ ജോസഫ്, ജോജോമോന് ജോര്‍ജ്, വിവേക് മാത്യു, അലന് ജോണ്സണ്, സേറ അലക്സ്, ആര്ജ തെരേസ മോന്‍സി, റോഹന്‍ സിജു, അല്‍ക്ക അന്ന ആന്റണി എന്നിവർ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
Tags :