കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ നിന്ന് ഭരണങ്ങാനത്തേക്ക് നടത്തിയ തീർഥാടന പദയാത്രയ്ക്ക് തുടക്കം കുറിച്ച് രൂപത വികാരി ജനറാൾ ഫാ.ഡോ. ജോസഫ് വെള്ളമറ്റം കാഞ്ഞിരപ്പ
കാഞ്ഞിരപ്പള്ളി: കരിസ്മാറ്റിക് സോണിന്റെ ആഭിമുഖ്യത്തിൽ 18ാമത് അൽഫോൻസാ തീർഥാടന പദയാത്ര നടത്തി. കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ രൂപത വികാരി ജനറാൾ ഫാ.ഡോ. ജോസഫ് വെള്ളമറ്റം സോണൽ കോഓർഡിനേറ്റർ ജോസഫ് സ്കറിയ കടവിലിന് പതാക കൈമാറി പദയാത്രയ്ക്ക് തുടക്കം കുറിച്ചു.
പ്രാർഥനകൾ ഉയർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഫാ.ഡോ. ജോസഫ് വെള്ളമറ്റം പറഞ്ഞു. രൂപത ഡയറക്ടർ ഫാ. കുര്യാക്കോസ് വടക്കേടത്ത് പദയാത്രയുടെ സമാപനത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ആനിമേറ്റർ സിസ്റ്റർ ജെസ്മി സിഎംസി, സിസ്റ്റർ സിസി എസ്എബിഎസ്, സോണൽ സർവീസ് ടീം അംഗങ്ങൾ, സബ്സോൺ സർവീസ് ടീം അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Tags : NattuVishesham.DistricteNews