x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടൂ​ര്‍ റ​വ​ന്യു​ ട​വ​ര്‍ ന​വീ​ക​ര​ണ​ത്തി​ന് 85 ല​ക്ഷം

വെബ് ഡെസ്ക്
Published: October 2, 2026 10:59 PM IST | Updated: October 2, 2026 10:59 PM IST

അ​ടൂ​ര്‍ റ​വ​ന്യു ട​വ​ര്‍.

അ​ടൂ​ര്‍: ന​ഗ​ര​ഹൃ​ദ​യ​ത്തി​ല്‍ സ്ഥി​തിചെ​യ്യു​ന്ന റ​വ​ന്യു ട​വ​ര്‍ മു​ഖം മി​നുക്കാ​ന്‍ പ​ദ്ധ​തി. വ​ര്‍​ഷ​ങ്ങ​ളാ​യി നേ​രി​ടു​ന്ന ചോ​ര്‍​ച്ച​യും വെ​ള്ള​ക്കെ​ട്ടും ഉ​ള്‍​പ്പ​ടെ​യു​ള്ള അ​ടി​സ്ഥാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ന്‍ കേ​ര​ള സ്റ്റേ​റ്റ് ഹൗ​സിം​ഗ് ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 85 ല​ക്ഷം രൂ​പ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു.

ശൗ​ചാ​ല​യ​ങ്ങ​ളു​ടെ ന​വീ​ക​ര​ണം, സു​ര​ക്ഷാ ക​വാ​ട​ത്തോ​ടു​കൂ​ടി​യ ഫെ​ന്‍​സിം​ഗ് നി​ര്‍​മാ​ണം, ഇ​ല​ക്‌​ട്രി​ക്ക​ല്‍ ജോ​ലി​ക​ള്‍, മാ​ലി​ന്യനി​ക്ഷേ​പ ടെ​ന്‍റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ പ്ര​ധാ​ന​മാ​യും ന​ട​പ്പി​ലാ​ക്കു​ന്ന​ത്. തെ​രു​വു​നാ​യ്ക്ക​ള്‍ കെ​ട്ടി​ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി ഡി​വൈ​എ​സ്പി ഓ​ഫീ​സി​ന്‍റെ ഭാ​ഗ​ത്താ​ണ് ക​വാ​ട​ത്തോ​ടു​കൂ​ടി​യ ഫെ​ന്‍​സിം​ഗ് സ്ഥാ​പി​ക്കു​ന്ന​ത്.
മ​ഴ പെ​യ്യു​മ്പോ​ള്‍ മു​ക​ള്‍​നി​ല​യി​ലെ ഷീ​റ്റ് മേ​ല്‍​ക്കൂ​ര​യി​ല്‍നി​ന്ന് ഭി​ത്തി​ക​ളി​ലൂ​ടെ താ​ഴേ​ക്ക് വെ​ള്ള​മൊ​ഴു​കി വി​വി​ധ​ നി​ല​ക​ളി​ലെ വ​രാ​ന്ത​ക​ളി​ല്‍ വെ​ള്ള​ക്കെ​ട്ടുണ്ടാ​കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. പ്ര​ത്യേ​കി​ച്ച്, താ​ഴ​ത്തെ നി​ല​യി​ലാ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി​രു​ന്ന​ത്. ഇ​തി​നു പ​രി​ഹാ​ര​മാ​യി മു​ക​ള്‍​നി​ല​യി​ലെ ചോ​രു​ന്ന ഷീ​റ്റ് മേ​ല്‍​ക്കൂ​ര പൂ​ര്‍​ണ​മാ​യും മാ​റ്റി​ സ്ഥാ​പി​ക്കും.

2019ലും 59 ​ല​ക്ഷം​രൂ​പ ചെ​ല​വ​ഴി​ച്ച് പെ​യി​ന്‍റിം​ഗ്, ലി​ഫ്റ്റ് ന​വീ​ക​ര​ണം, മേ​ല്‍​ക്കൂ​ര​യു​ടെ​യും ഭി​ത്തി​ക​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി, ഓ​ട​നി​ര്‍​മാ​ണം, ത​റ​യോ​ടു​പാ​ക​ല്‍ തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് വീ​ണ്ടും ഇ​വി​ടെ ചോ​ര്‍​ച്ച​യും വെ​ള്ള​ക്കെ​ട്ടും ഉ​ണ്ടാ​യി.

ട്ര​ഷ​റി ഉ​ള്‍​പ്പ​ടെ​യു​ള്ള നി​ര​വ​ധി സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും അ​ഭി​ഭാ​ഷ​ക​രു​ടെ ഓ​ഫീ​സു​ക​ളും വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്ന റ​വ​ന്യു ട​വ​റി​ല്‍ ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്. നി​ല​വി​ലെ ന​വീ​ക​ര​ണ​ത്തോ​ടെ കെ​ട്ടി​ട​ത്തി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജീ​വ​ന​ക്കാ​രും വ്യാ​പാ​രി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും.

Tags : NattuVishesham.DistricteNews

Recent News

Corehub Up