x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാടെങ്ങും ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷം

വെബ് ഡെസ്ക്
Published: October 2, 2026 10:32 PM IST | Updated: October 2, 2026 10:32 PM IST

മ​ഹാ​ത്മാ​ഗാ​ന്ധി നാ​ഷ​ണ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ മൂ​ന്നാ​നി ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഗാ​ന്ധി പ്ര​തി​മ​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്ത

പാ​ലാ: മ​ഹാ​ത്മാ​ഗാ​ന്ധി​യും ഗാ​ന്ധി​യ​ന്‍ ദ​ര്‍​ശ​ന​ങ്ങ​ളും എ​ക്കാ​ല​വും രാ​ജ്യ​ത്തി​ന് വ​ഴി​കാ​ട്ടി​യാ​യി നി​ല​കൊ​ള്ളു​മെ​ന്ന് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്. ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് മ​ഹാ​ത്മാ​ഗാ​ന്ധി നാ​ഷ​ണ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ മൂ​ന്നാ​നി ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം, അ​ന്താ​രാ​ഷ്ട്ര അ​ഹിം​സാ ദി​നാ​ച​ര​ണം, സ്‌​നേ​ഹാ​ദ​ര​വ് സ​മ​ര്‍​പ്പ​ണം എ​ന്നി​വ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​ബി ജെ. ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വൈ​എ​സ്പി കെ. ​സ​ദ​ന്‍, ചാ​വ​റ പ​ബ്ലി​ക് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​പോ​ള്‍​സ​ണ്‍ കൊ​ച്ചു​ക​ണി​യാം​പ​റ​മ്പി​ല്‍, മു​ന്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ദി​യ ബി​നു, ബി​ജു വ​രി​ക്ക​യാ​നി, പ്രി​ന്‍​സി സ​ണ്ണി, മ​രി​യ​സ​ദ​നം സ​ന്തോ​ഷ്, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ബി​നു പു​ളി​ക്ക​ക്ക​ണ്ടം, റോ​യി ഫ്രാ​ന്‍​സി​സ്, സി​ജി ടോ​ണി, ഫൗ​ണ്ടേ​ഷ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​സി​ന്ധു​മോ​ള്‍ ജേ​ക്ക​ബ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സാം​ജി പ​ഴേ​പ​റ​മ്പി​ല്‍, ജോ​ര്‍​ജ് പു​ളി​ങ്കാ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ച​ട​ങ്ങി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച വ്യ​ക്തി​ക​ളെ ആ​ദ​രി​ച്ചു. ഗാ​ന്ധി​യോ​ടൊ​പ്പം എ​ഐ എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് നി​ര്‍​വ​ഹി​ച്ചു.

കു​റ​വി​ല​ങ്ങാ​ട്: ഗാ​ന്ധി​ജി ആ​ധു​നി​ക ലോ​ക​ത്തി​ന്‍റെ പ്ര​ത്യാ​ശ​യാ​ണെ​ന്ന് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്. ഗാ​ന്ധി​ജി വി​ചാ​ര​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ബ​ന്ധി​ച്ചു ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടോ​മി ക​ല്ലാ​നി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​സ്മോ​ൻ മു​ണ്ട​ക്ക​ൽ, ആ​ൻ​മേ​രി ജോ​ർ​ജ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​ജു കു​ര്യ​ൻ , കെ.​കെ. ശ​ശി​കു​മാ​ർ, ഡോ. ​എ​ൻ. അ​ശോ​ക്, പി.​എ​സ്. പ്ര​സ​ന്ന​ൻ, ബേ​ബി ഇ​ന്മാ​നു​വ​ൽ, ജോ​ർ​ജ് കു​ട്ടി സി​റി​യ​ക്, സി​ജോ മു​ക്കം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​ലാ: കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി​ദ​ര്‍​ശ​ന്‍ വേ​ദി പാ​ലാ മ​ണ്ഡ​ലം ക​മ്മി​റ്റി ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം ന​ട​ത്തി. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു പു​ന്ന​ത്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​എ​സ്. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. തോ​മ​സ് വി. ​ആ​ല​പ്പാ​ട്ട്, ചാ​ക്കോ തോ​മ​സ്, കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി​ദ​ര്‍​ശ​ന്‍ വേ​ദി കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് കൊ​ണ്ടൂ​പ​റ​മ്പി​ല്‍, സെ​ക്ര​ട്ട​റി കെ.​ഒ. വി​ജ​യ​കു​മാ​ര്‍, മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സെ​ബാ​സ്റ്റ്യ​ന്‍ പ​ന​യ്ക്ക​ല്‍, ബി​നു പു​ളി​ക്ക​ക്ക​ണ്ടം, ദി​യ ബി​നു പു​ളി​ക്ക​ക്ക​ണ്ടം, ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യി സ്‌​ക​റി​യ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
പാ​ലാ: ഗാ​ന്ധി ജ​യ​ന്തി ദി​നം പാ​ലാ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ച​രി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ്‌​കു​ട്ടി നെ​ച്ചി​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ക്കോ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര്‍. മ​നോ​ജ്, സാ​ബു എ​ബ്ര​ഹാം, ഷോ​ജി ഗോ​പി, വി.​സി. പ്രി​ന്‍​സ്, സ​ന്തോ​ഷ് മ​ണ​ര്‍​കാ​ട്, വി​ജോ​യ് ഇ​ട​യാ​റ്റ്, ആ​ര്‍.​വി. തോ​മ​സ്, വി​പി​ന്‍ രാ​ജ്, പി.​എ​ന്‍. ആ​ര്‍.​രാ​ഹു​ല്‍, രാ​ജു കി​ഴ​ക്കേ​ല്‍, സെ​ബാ​സ്റ്റ്യ​ന്‍ പ​ന​യ്ക്ക​ല്‍, റി​യ ചീ​രാ​ന്‍​കു​ഴി​യി​ല്‍, അ​നി​ല്‍ കൈ​യ്യാ​ല​ക്ക​കം, പി.​ടി. ജോ​ണി, തോ​മ​സ് കൊ​മ്പു​ക്ക​ല്‍, കി​ര​ണ്‍ മാ​ത്യു, ജോ​യ് മ​ഠം, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പൂ​ഞ്ഞാ​ര്‍: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ ദേ​ശീ​യ ശു​ചി​ത്വ മി​ഷ​ന്‍റെ സ്വ​ച്ഛ​താ ഹി ​സേ​വ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് പൂ​ഞ്ഞാ​റി​ല്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പു​ല​രി ഫേ​സ് 2 ശു​ചീ​ക​ര​ണ യ​ജ്ഞം സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​ണ്‍ ജോ​ര്‍​ജി​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ല്‍ എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ എ​സ്.​എ​സ്. അ​ല്‍-​സാ​ഹി​ര്‍ ബോ​ധ​വ​ത്ക്ക​ര​ണ സ​ന്ദേ​ശം ന​ല്‍​കി. തു​ട​ര്‍​ന്ന് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ അ​ഖി​ല്‍ കെ. ​എ​സ്. ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്ത് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

മൂ​ന്നി​ല​വ്: മൂ​ന്നി​ല​വ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്നി​ല​വ് ടൗ​ണി​ല്‍ ന​ട​ത്തി​യ ഗാ​ന്ധി​ജ​യ​ന്തി ആ​ച​ര​ണ​വും പു​ഷ്പാ​ര്‍​ച്ച​ന​യും പ്ര​സി​ഡ​ന്‍റ് പ​യ​സ് ചൊ​വ്വാ​റ്റു​കു​ന്നേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷെ​യ്‌​സ് വാ​ഴ​യി​ല്‍, ടോ​മി​ച്ച​ന്‍ കു​രി​ശി​ങ്ക​ല്‍ പ​റ​മ്പി​ല്‍, ഉ​ത്ത​മ​ന്‍ കു​ന്നും​പു​റ​ത്ത്, ജീ​നോ ചേ​റ്റു​കു​ളം, ത​ങ്ക​ച്ച​ന്‍ മാ​ണി​ക്കാ​ത്ത് കു​ന്നേ​ല്‍, ചെ​റി​യാ​ന്‍ പെ​രു​മ​ണ്ണി​ല്‍, കെ ​കെ.​സു​ധാ​ക​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കു​റ​വി​ല​ങ്ങാ​ട്: ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​സ്മൃ​തി–​സേ​വ​ന​സം​ഗ​മം ന​ട​ത്തി. സം​ഗ​മ​ത്തി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ, പൂ​ർ​വ​കാ​ല അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, പി​ടി​എ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. എ​ന്‍റെ വി​ദ്യാ​ല​യം–​എ​ന്‍റെ ഓ​ർ​മ പ​രി​പാ​ടി​യി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ വി​ദ്യാ​ല​യ​കാ​ല​ത്തെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ക്കു​ക​യും ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ക​യും ചെ​യ്തു. പൂ​ർ​വ വി​ദ്യാ​ർ​ത്ഥി​ക​ളാ​യ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് സി​ബി മാ​ണി, അം​ഗ​ങ്ങ​ളാ​യ കെ.​കെ. ശ​ശി​കു​മാ​ർ , ബി​ജു താ​ന്നി​ക്ക​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ സി​ജി സെ​ബാ​സ്‌​റ്റ്യ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ കെ.​എം. ത​ങ്ക​ച്ച​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​ജു പാ​വു​ത്തി​യേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ൾ പ​രി​സ​ര​ത്തും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി. ക​പ്പ, ചേ​ന, ചേ​മ്പ്, കാ​ച്ചി​ൽ തു​ട​ങ്ങി​യ നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ‘സൗ​ഹൃ​ദ നാ​ട​ൻ വി​ഭ​വ സ്നേ​ഹ​വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചു.
ഉ​ഴ​വൂ​ർ: ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സ് പ​രി​സ​ര​ത്തു ന​ട​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം പ്ര​സി​ഡ​ന്‍റ് ബി​ന്ദു സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ഞ്ഞൂ​ർ മോ​ഹ​ൻ​കു​മാ​ർ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ ബാ​ബു തൂ​മ്പു​ങ്ക​ൽ, മി​നി മ​ത്താ​യി, ജോ​യി​ന്‍റ് ബി​ഡി​ഒ റെ​യ്സ​ൺ വി. ​വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കു​റ​വി​ല​ങ്ങാ​ട്: ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ന​ട​പ്പാ​ത വൃ​ത്തി​യാ​ക്കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ബി മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ഡോ. ​പ്രി​യ ജോ​സ​ഫ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡീ​നോ​യ് ക​വ​ള​മാ​ക്ക​ൽ, ബ​ർ​സാ​ർ ഫാ. ​ജോ​സ​ഫ് മ​ണി​യ​ൻ​ചി​റ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ജി​തി​ൻ ജോ​യ്, വി​ദ്യ ജോ​സ്, വോ​ള​ണ്ടി​യേ​ഴ്സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പൈ​ക: സി​റ്റി​സ​ൺ ക്ല​ബ് പൈ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണം ന​ട​ത്തി. ര​ക്ഷാ​ധി​കാ​രി സാ​ജ​ൻ തൊ​ടു​ക ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഷൈ​സ് കോ​ഴി​പൂ​വ​നാ​നി, അ​ൽ​ഫോ​ൺ​സ് കു​രി​ശും​മൂ​ട്ടി​ൽ, ജോ​മോ​ൻ കൊ​ല്ല​കൊ​മ്പി​ൽ, തോ​മ​സു​കു​ട്ടി വ​ട്ട​യ്ക്കാ​ട്ട്, ജിം ​തോ​ള​ത്തി​ൽ, ജോ​ബി പു​ത്ത​ൻ​പു​ര​ക്ക​ൽ, ജി​മ്മി​ച്ച​ൻ ഈ​റ്റ​ത്തോ​ട്ട്, റോ​ബി ക​പ്പി​ലു​മാ​ക്ക​ൽ, ജ​യിം​സ് പൂ​വ​ത്തോ​ലി, ബാ​ബു ഒ​ള്ളാ​പാ​ണി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

ബാ​പ്പു ദ​ര്‍​ശ​ന്‍ പോ​സ്റ്റ​ര്‍, സ്റ്റാ​മ്പ്, നാ​ണ​യ പ്ര​ദ​ര്‍​ശ​നം

പാ​ലാ: ലി​യോ ക്ല​ബ് ഓ​ഫ് ല​യ​ണ്‍​സ് 318 ബി​യും പാ​ലാ അ​ല്‍​ഫോ​ന്‍​സാ കോ​ള​ജും ചേ​ര്‍​ന്ന് ഗാ​ന്ധി​യ​ന്‍ ആ​ശ​യ​ങ്ങ​ളു​ടെ​യും മൂ​ല്യ​ങ്ങ​ളു​ടെ​യും പ്ര​സ​ക്തി പു​തു​ത​ല​മു​റ​യി​ലേ​ക്കും സ​മൂ​ഹ​ത്തി​ലേ​ക്കും എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. ബാ​പ്പു ദ​ര്‍​ശ​ന്‍ പോ​സ്റ്റ​ര്‍, സ്റ്റാ​മ്പ്, നാ​ണ​യ പ്ര​ദ​ര്‍​ശ​ന​വും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ്ര​സം​ഗ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജി​ലെ ഹി​സ്റ്റ​റി ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്, സെ​ന്‍റ​ര്‍ ഫോ​ര്‍ ഗാ​ന്ധി​യ​ന്‍ സ്റ്റ​ഡീ​സ്, പി.​ജി. പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ്, ബി.​വോ​ക് സ്‌​പോ​ര്‍​ട്‌​സ് ന്യൂ​ട്രീ​ഷ​ന്‍ ആ​ന്‍​ഡ് ഫി​സി​യോ​തെ​റാ​പ്പി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ള്‍ ന​ട​ന്ന​ത്.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​സ്റ്റ​ര്‍ മി​നി​മോ​ള്‍ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് ബ​ര്‍​സാ​ര്‍ ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ല്‍, അ​സി​സ്റ്റ​ന്‍റ് ബ​ര്‍​സാ​ര്‍ ഫാ. ​ഡോ. ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, സി​ബി മാ​ത്യു പ്ലാ​ത്തോ​ട്ടം,സ​ന്തോ​ഷ് മ​ണ​ര്‍​കാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​ത്തെ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും അ​ട​യാ​ള​പ്പെ​ടു​ത്തി​യ നാ​ഴി​ക​ക്ക​ല്ലു​ക​ള്‍ പോ​സ്റ്റ​റു​ക​ളി​ലൂ​ടെ പു​ന​രാ​വി​ഷ്‌​ക​രി​ക്ക​പ്പെ​ട്ടു. ഇ​ന്ത്യ​യി​ലും വി​വി​ധ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലു​മാ​യി പു​റ​ത്തി​റ​ക്കി​യ ഗാ​ന്ധി​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പൂ​ര്‍​വ സ്റ്റാ​മ്പു​ക​ള്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ന് പ്ര​ത്യേ​ക ആ​ക​ര്‍​ഷ​ണ​മാ​യി.

ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​വും ദ​ര്‍​ശ​ന​വും വെ​ള്ളി​ത്തി​ര​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സി​നി​മാ പ്ര​ദ​ര്‍​ശ​ന​വും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ്ര​സം​ഗ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up