x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​മ​ര​ക്കു​ള​ത്തെ ബ​ദ​ൽ​പാ​ത അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ


Published: June 11, 2026 02:53 AM IST | Updated: June 11, 2026 02:53 AM IST

ചി​റ്റൂ​ർ: താ​മ​ര​ക്കു​ള​ത്തു പാ​ലം​നി​ർ​മാ​ണ സ്ഥ​ല​ത്ത് ഗ​താ​ഗ​ത​ത്തി​നു വ​യ​ലി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ബ​ദ​ൽ വ​ഴി​യി​ൽ മ​ഴ​വെ​ള്ള​ക്കെ​ട്ട്. പാ​ട​ത്തെ ചെ​ളി​ക്കു​ള​മാ​യ ബ​ദ​ൽ​റോ​ഡി​ലൂ​ടെ വാ​ഹ​ന​യാ​ത്രി​ക​രു​ടെ അ​പ​ക​ട​യാ​ത്ര. പ​ക​ലും രാ​ത്രി​യും ഒ​രു​പോ​ലെ പ​ല​രും ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു​ണ്ട്.

ബ​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ യാ​തൊ​രു സു​ര​ക്ഷ​യു​മി​ല്ലാ​തെ​യാ​ണ് പാ​ട​ത്തൊ​രു​ക്കി​യ ബ​ദ​ൽ​പാ​ത​യി​ലൂ​ടെ യാ​ത്ര തു​ട​രു​ന്ന​ത്. വേ​ന​ൽ​ക്കാ​ല​ത്ത് പാ​ലം​നി​ർ​മാ​ണ​ത്തി​നു ഏ​റെ സ​മ​യ​മു​ണ്ടാ​യി​ട്ടും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ​യാ​ണ് ഗു​രു​ത​ര​മാ​യ ഗ​താ​ഗ​ത പ്ര​ശ്ന​ത്തി​നു വ​ഴി​യൊ​രു​ക്കി​യ​തെ​ന്നു യാ​ത്രി​ക​ർ പ​റ​യു​ന്നു.

പാ​ലം​പ​ണി മ​ന്ദ​ഗ​തി​യി​ലാ​യ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​ർ മ​റു​വ​ഴി​ക​ളി​ലൂ​ടെ കൂ​ടു​ത​ൽ ദൂ​രം സ​ഞ്ച​രി​ക്കേ​ണ്ടി​വ​രു​ന്നു​ണ്ട്.

Tags : Nattuvishesham Local News Tamarakulam

Recent News

Corehub Up